മുൻ അംഗങ്ങൾക്ക്​ തിരിച്ചറിയൽ കാര്‍ഡ് നല്‍കി

കോഡൂര്‍: ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷ​െൻറ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കാര്‍ഡ് വിതരണം പി. ഉബൈദുല്ല എം.എല്‍.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. രമാദേവി, അംഗങ്ങളായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, സജ്‌നമോള്‍ ആമിയന്‍, കെ. മുഹമ്മദലി, അസോസിയേഷന്‍ ഭാരവാഹികളായ സി.എസ്. മുഹമ്മദ് മാനു, തേക്കില്‍ അഷ്‌റഫ്, എം.കെ. അബൂബക്കര്‍, കെ.വി. മൊയ്തീന്‍, കെ. പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പെരുന്നാള്‍ വസ്ത്രം നല്‍കി ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഹപാഠികള്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കി. സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റാണ് വസ്ത്ര വിതരണം ചെയ്തത്. വിതരണോദ്ഘാടനം എന്‍.എസ്.എസ് ലീഡര്‍മാര്‍ക്ക് കൈമാറി ജില്ല പഞ്ചായത്ത് വൈസ്പ്രസിഡൻറ്സക്കീന പുല്‍പ്പാടന്‍ നിർവഹിച്ചു. പി.ടി.എ. പ്രസിഡൻറ് എന്‍. കുഞ്ഞീതു അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം മുഹമ്മദ് മച്ചിങ്ങല്‍, പ്രിന്‍സിപ്പല്‍ കെ.ജി. പ്രസാദ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ എന്‍.കെ. ഹഫ്സല്‍ റഹ്മാന്‍, എ.കെ. മുഹമ്മദ് ഷബീര്‍, ഫാത്തിമ ഷിറിന്‍ ഷഹാന, പി. വിഷ്ണു, സി.എച്ച്. റിസ്വ തുടങ്ങിയവര്‍ സംസാരിച്ചു. ഓണം-പെരുന്നാള്‍ കിറ്റ് വിതരണം മലപ്പുറം: എം.യു.എ.യു.പി സ്‌കൂള്‍ പാണക്കാട് ഓണം-പെരുന്നാള്‍ കിറ്റ് വിതരണം അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. യൂസഫ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.എ. ഗീത, പി.ടി. ജോര്‍ജ്, കെ. മുഹമ്മദാലി, എം.കെ. മുഹമ്മദ് റഫീഖ്, കെ.വി.എം. അബ്ദുൽ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.