ഓണാഘോഷം സ്‌കൂളുകളിൽ

പൂക്കോട്ടുംപാടം: ഡി.വൈ.എഫ്.ഐ അമരമ്പലം മേഖല കമ്മിറ്റി ഭിന്നശേഷിക്കാരോടൊപ്പം ഓണവും -പെരുന്നാളും ആഘോഷിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുള്ള വിദ്യാലയമായ അഞ്ചാംമൈല്‍ ഹോം സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികളോടൊപ്പമാണ് ആഘോഷം സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.എസ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എന്‍. ശിവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സന്തോഷ്, കമ്മിറ്റി അംഗങ്ങളായ എം. സുജീഷ്, ടി. അനീഷ്, ലിജേഷ്, ഹരീഷ് എന്നിവർ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികൾ നടന്നു. സദ്യയും ഒരുക്കി. ഡോ. മനോജ് കുമാര്‍, അജിത്ത്, സുബൈര്‍ പുതിയകളം, ഹോംസ്‌കൂള്‍ അധ്യാപക സിനി എന്നിവര്‍ നേതൃത്വം നല്‍കി. പൂക്കോട്ടുംപാടം: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഓണം പെരുന്നാൾ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പൽ സി.പി. സതീരത്നം ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരം, കസേരകളി, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, വടംവലി, മൈലാഞ്ചിയിടല്‍ തുടങ്ങിയ മത്സരങ്ങള്‍ നടത്തി. അധ്യാപകരായ ഡോ. ദൃശ്യാ നാഥ്, ബിനിത, കെ.എന്‍. ഉഷ , ഇ.ടി. ഗിരീഷ്, എ.മനോജ്‌ കുമാര്‍, സി. മായ, ഫോര്‍ച്ചുണ ബ്രിട്ടോ, സന്ധ്യ, സ്മിത,എ. റിയാസ് ബാബു, സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പായസ വിതരണം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.