തോൽക്കാൻ ഫാത്തിമക്ക്​ മനസ്സില്ല; ഡോക്ടറാകുകതന്നെ ചെയ്യും

തോൽക്കാൻ ഫാത്തിമക്ക് മനസ്സില്ല; ഡോക്ടറാകുകതന്നെ ചെയ്യും തിരുവനന്തപുരം: കഴുത്തറപ്പൻ ഫീസ് വാങ്ങുന്ന സ്വാശ്രയ കോളജുകള്‍ക്ക് മുന്നില്‍ തോല്‍ക്കാന്‍ ഫാത്തിമ സഫ്വ തയാറല്ല; അതിന് ഉപ്പ സമ്മതിച്ചുമില്ല. ഭീമന്‍ ഫീസിന് മുന്നില്‍ മകളുടെ ആഗ്രഹം ഉപേക്ഷിക്കണമെന്ന് പറയാന്‍ ആ ഉപ്പക്ക് കഴിഞ്ഞില്ല. എന്ത് ത്യാഗം സഹിച്ചും മകള്‍ ഡോക്ടര്‍ കുപ്പായം അണിയുന്നത് കാണാന്‍തന്നെയാണ് മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഫാത്തിമയുടെ ഉപ്പ അബ്ദുൽ ലത്തീഫി​െൻറയും തീരുമാനം. അതിന് അധികമായി വേണ്ട തുക എത്ര കഷ്ടെപ്പട്ടായാലും കുടുംബം കണ്ടെത്തും. ആദ്യ അലോട്ടുമ​െൻറില്‍ അഞ്ചുലക്ഷത്തിന് കൊല്ലം അസീസിയ മെഡിക്കൽ കോളജില്‍ പ്രവേശനം ലഭിച്ച മിടുക്കിയാണ് ഫാത്തിമ. എന്നാല്‍, സുപ്രീംകോടതി വിധി വന്നതോടെ ഫാത്തിമയുടെ മോഹങ്ങൾ പൊലിഞ്ഞു. അത് അവള്‍ സമൂഹത്തോട് വിളിച്ചുപറയുകയും ചെയ്തു. ഞാന്‍ കഷ്ടപ്പെട്ട് പഠിച്ചതാണ്. ഇത്രയും വലിയ തുകക്ക് പഠിക്കാനല്ല എന്‍ട്രന്‍സ് നേടിയത്. മകളുടെ ആഗ്രഹം നടപ്പാക്കാന്‍ കഴിയാത്തതി​െൻറ ദുഃഖം അബ്ദുൽ ലത്തീഫി​െൻറ മുഖത്തും പ്രകടമായി. ഒടുവില്‍ കുടുംബത്തി‍​െൻറ പ്രയാസം കണ്ട് ഫാത്തിമയും വളരെ വേദനയോടെ ആ തീരുമാനത്തിലെത്തി. മെഡിക്കല്‍ പഠനം വേണ്ടെന്ന് അവള്‍ മനസ്സില്ലാമനസ്സോടെ ഉപ്പയോട് പറഞ്ഞു. നല്‍കിയ പണം തിരികെ ലഭിക്കുമോയെന്നറിയാനായിരുന്നു വ്യാഴാഴ്ച തിരുവനന്തപുരത്ത് കുടുംബം തങ്ങിയതും. അതും നടന്നില്ല. ഒടുവില്‍ വയനാട് ഡി.എം കോളജിലേക്ക് പ്രവേശനം ലഭിക്കുമോയെന്നറിയാനും ഇവര്‍ ശ്രമം നടത്തി. പക്ഷേ, അധികൃതര്‍ വിസമ്മതിച്ചതോടെ ഫാത്തിമ ഏറെ ദുഃഖത്തിലായി. മകളുടെ വാക്കിന് മുന്നില്‍ ഒരക്ഷരം മിണ്ടാനില്ലാതെ ഉപ്പ നിന്നു. ഒടുവിൽ കുടുംബത്തിന് ആത്മവിശ്വാസം നൽകി അവിടെക്കൂടിയ മറ്റ് രക്ഷിതാക്കളെത്തി. തകര്‍ന്ന മനസ്സോടെ നിന്ന അബ്ദുൽ ലത്തീഫിനെ അവർ ആശ്വസിപ്പിച്ചു. ഒടുവില്‍ എങ്ങനെയും മകളെ പഠിപ്പിക്കണം, അവള്‍ ആഗ്രഹിച്ചപോലെ ഒരു ഡോക്ടറാക്കണമെന്ന് ഉപ്പ അവിടെ തീരുമാനിച്ചു. അതുവരെ ദുഃഖിതയായ ഫാത്തിമയുടെ മുഖത്ത് അപ്പോള്‍ പ്രകടമായത് ഒരു ചെറു പുഞ്ചിരിയായിരുന്നു. ഒടുവില്‍ അവള്‍ പറഞ്ഞു 'ഞാന്‍ ഡോക്ടറാകും'. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.