സ്വാശ്രയ പ്രതിസന്ധി: ഇതര സംസ്ഥാനങ്ങളിലേക്ക്​ വിദ്യാർഥികളുടെ ഒഴുക്ക്​

സ്വാശ്രയ പ്രതിസന്ധി: ഇതര സംസ്ഥാനങ്ങളിലേക്ക് വിദ്യാർഥികളുടെ ഒഴുക്ക് കോട്ടയം: സംസ്ഥാനത്തെ സ്വാശ്രയ പ്രവേശനം വൻ പ്രതിസന്ധിയിലായതോടെ ഇതര സംസ്ഥാനങ്ങളിലേക്ക് വിദ്യാർഥികളുടെ ഒഴുക്ക്. കേരളത്തിനകത്തും പുറത്തും സജീവമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ കച്ചവട ഏജൻസിക്കാർക്കും ഇപ്പോൾ തിരക്കോടുതിരക്കാണ്. ഏതുവിധേനയും പ്രവേശനം തരപ്പെടുത്തുകയാണ് വിദ്യാർഥികളും രക്ഷിതാക്കളും. ഒരാഴ്ചക്കിടെ കേരളത്തിൽനിന്ന് മാത്രം കർണാടക–തമിഴ്നാട് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളജുകളിലായി അറുനൂറിലധികം വിദ്യാർഥികൾ പ്രവേശനം നേടിയതായി പ്രമുഖ വിദ്യാഭ്യാസ ഏജൻസി വക്താവ് അറിയിച്ചു. കേരളെത്തക്കാൾ ഫീസ് കുറവാണെന്നതും പ്രതിസന്ധികൾ ഇല്ലെന്നതും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമാകുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ 6.32 ലക്ഷമാണ് ഫീസ്. അതുകൊണ്ടുതന്നെ നേരേത്ത പ്രവേശനം തരെപ്പടുത്തിയവരും നിരവധിയാണ്. ഇവിടെ പ്രവേശനം കിട്ടുമെന്ന് കരുതിയവരിൽ ബഹുഭൂരിപക്ഷവും ഇതിനകം ഫീസടച്ച് ഇതര സംസ്ഥാനങ്ങളിൽ പ്രവേശനം ഉറപ്പുവരുത്തിയിരുന്നു. സ്വാശ്രയ വിദ്യാഭ്യാസ മാനേജ്മ​െൻറുകളുടെ പ്രവേശനകൊള്ളയിൽ മനംനൊന്ത് നിരവധി പേർ ഇപ്പോഴും ഇതര സസ്ഥാനങ്ങളിലേക്ക് പോകുന്നു. ചൈന, റഷ്യയടക്കം വിദേശ സർവകലാശാലകളിലേക്കും മെഡിക്കൽ പ്രവേശനം തരപ്പെടുത്തുന്നവരുടെ കണക്ക് മുൻ െകാല്ലെത്തക്കാൾ അധികമാണ്. നീറ്റ് യോഗ്യതപോലും വേണ്ടെന്നതും ആളുകളെ ആകർഷിക്കുന്നു. അതേമസയം, എം.ബി.ബി.എസ് സ്പോട്ട് അഡ്മിഷ​െൻറ അവസാനദിനത്തിൽ ബാങ്ക് ഗാരൻറി ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം പലർക്കും ഗുണകരമായിട്ടില്ലെന്ന പരാതിയും വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.