വർഗീയവിരുദ്ധ കാമ്പയിൻ വിജയിപ്പിക്കണം –സി.പി.എം

വർഗീയവിരുദ്ധ കാമ്പയിൻ വിജയിപ്പിക്കണം –സി.പി.എം തിരുവനന്തപുരം: വർഗീയതക്കെതിരെ അഖിലേന്ത്യ വ്യാപകമായി നടക്കുന്ന പ്രചാരണപരിപാടികളുടെ ഭാഗമായി സെപ്റ്റംബർ ആറ് മുതൽ 12 വരെ നടക്കുന്ന വർഗീയവിരുദ്ധ കാമ്പയിൻ വിജയിപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് മുഴുവൻ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളോടും ആവശ്യപ്പെട്ടു. രാജ്യത്തുടനീളം വർഗീയധ്രുവീകരണം രൂക്ഷമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വർഗീയതക്കെതിരെ മനുഷ്യസാഹോദര്യത്തി​െൻറ മുദ്രാവാക്യം എന്നും ഉയർത്തിപ്പിടിച്ച നാടാണ് നമ്മുടേത്. മതഭ്രാന്തിനും ജാതിവിവേചനത്തിനുമെതിരെ നിലകൊണ്ട നവോത്ഥാന നായകരായ ശ്രീനാരായണഗുരുവി​െൻറയും ചട്ടമ്പി സ്വാമിയുടെയും ജയന്തിദിനങ്ങളാണ് സെപ്റ്റംബർ ആറും 11ഉം. ഈ ആഴ്ചക്കാലം പ്രാദേശിക അടിസ്ഥാനത്തിൽ വായനശാലകൾ, ക്ലബുകൾ, മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഘോഷയാത്രകളും സാംസ്കാരികസമ്മേളനങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. മതവികാരവും ജാതിവികാരവും ശക്തിപ്പെടുത്തിയും പുരാണങ്ങളെ ഉപയോഗപ്പെടുത്തിയും വർഗീയത ശക്തിപ്പെടുത്താൻ വർഗീയശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും സംഘടിപ്പിച്ച് ഈ കാമ്പയിൻ വിജയിപ്പിക്കണമെന്ന് സി.പി.എം സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.