ജനകീയ സമരങ്ങളെ അടിച്ചൊതുക്കാനുള്ള പൊലീസ് ശ്രമം അപലപനീയം ^വെൽഫെയർ പാർട്ടി

ജനകീയ സമരങ്ങളെ അടിച്ചൊതുക്കാനുള്ള പൊലീസ് ശ്രമം അപലപനീയം -വെൽഫെയർ പാർട്ടി വളാഞ്ചേരി: ഗെയിൽ വാതക പൈപ് ലൈൻ പദ്ധതിക്കെതിരെ ജനാധിപത്യ രീതിയിൽ സമരം ചെയ്ത നാട്ടുകാരെ അടിച്ചോടിക്കുകയും ഇരകളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടി അപലപനീയമാണെന്ന് വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ആരോപിച്ചു. സമാധാനപരമായി സമരം നടത്തുകയായിരുന്ന പൊന്മള ചൂനൂർ, മരവട്ടം ഭാഗങ്ങളിലെ പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ സ്ഥലം എം.എൽ.എയുടെ സാന്നിധ്യത്തിൽ അറസ്റ്റ് ചെയ്ത് കള്ളക്കേസെടുക്കാനുള്ള പൊലീസ് ശ്രമം ജനാധിപത്യവിരുദ്ധമാണെന്ന് കമ്മിറ്റി വിലയിരുത്തി. അറസ്റ്റ് ചെയ്യപ്പെട്ട ഗെയിൽ ഇരകളെ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ മണ്ഡലം ഭാരവാഹികൾ സന്ദർശിച്ചു. പ്രസിഡൻറ് പൈങ്കൽ ഹംസ, സെക്രട്ടറി തൗഫീഖ് പാറമ്മൽ, മൂസ ചൂനൂർ, ഫൈസൽ കുറ്റിപ്പുറം, സി. മുഹമ്മദലി, കെ.പി. സുബൈർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. അനുസ്മരണ സമ്മേളനം ഇരിമ്പിളിയം: പി. രാമദാസ് അനുസ്മരണവും പഠനക്ലാസും കൊടുമുടിയിൽ സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം. ജില്ല സെക്രേട്ടറിയറ്റ് അംഗം വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഇ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. കെ.പി.എ. സത്താർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ ക്ലാസെടുത്തു. സി. മണികണ്ഠൻ സ്വാഗതവും പി. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു. നേത്ര പരിശോധന ക്യാമ്പ് തൃപ്രങ്ങോട്‌: ആനപ്പടി നവയുഗ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ അൽ സലാമ കണ്ണാശുപത്രിയുമായി സഹകരിച്ച്‌ സൗജന്യ നേത്രപരിശോധന -തിമിര നിർണയ ക്യാമ്പ്‌ നടത്തി. ആനപ്പടി സ്കൂളിൽ നടന്ന ക്യാമ്പ് തൃപ്രങ്ങോട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് കുമാരൻ ഉദ്ഘാടനം ചെയ്തു. വാർഡ്‌ അംഗവും നവയുഗ കലാവേദി പ്രസിഡൻറുമായ സജിത്ത്‌ കുട്ടൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ ഹാജറ, ജാസ്മിൻ ടീച്ചർ, ഡിവൈ.എഫ്.ഐ മേഖല പ്രസിഡൻറ് യാഷിഖ്‌, അൽ സലാമ നേത്രവിഭാഗം തലവൻ ഡോ. ഷാബ്‌ എന്നിവർ സംസാരിച്ചു. ഐഡിയൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ വർക്ക്‌ ട്രെയിനീസി​െൻറ സഹകരണവും നല്ല ജനപങ്കാളിത്തവും ക്യാമ്പ്‌ നല്ല വിജയമാക്കി തീർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.