​െയച്ചൂരിക്ക്​ കോടിയേരിയുടെ പരോക്ഷ മറുപടി 'മഹാസഖ്യ'മുണ്ടാക്കി ബദൽ രാഷ്​ട്രീയം വളരില്ല –കോടിയേരി

െയച്ചൂരിക്ക് കോടിയേരിയുടെ പരോക്ഷ മറുപടി 'മഹാസഖ്യ'മുണ്ടാക്കി ബദൽ രാഷ്ട്രീയം വളരില്ല –കോടിയേരി തലശ്ശേരി: ദേശീയതലത്തിൽ കോൺഗ്രസുമായുള്ള ധാരണയെക്കുറിച്ച് സി.പി.എമ്മിലുള്ള ഭിന്നസ്വരത്തി​െൻറ പരസ്യ പ്രഖ്യാപനമെന്ന നിലയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ പ്രസംഗം. സി.എച്ച്. കണാരന്‍ ചരമദിനത്തോടനുബന്ധിച്ച് കോടിയേരി പുന്നോലിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അനുസ്മരണ പ്രഭാഷണത്തിനിടയിലാണ് കോടിയേരി, സീതാറാം െയച്ചൂരിയുടെ നിലപാടിനെതിരെന്ന് കരുതാവുന്ന അഭിപ്രായം പ്രകടിപ്പിച്ചത്. ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ ഉദാരവത്കരണ സാമ്പത്തിക നയത്തിനെതിരായ ബദല്‍രാഷ്ട്രീയം രാജ്യത്ത് വളര്‍ന്നുവരാന്‍ പോവുന്നത് വര്‍ഗസമരത്തിലൂടെയും ബഹുജന പോരാട്ടങ്ങളിലൂടെയുമായിരിക്കുമെന്ന് കോടിയേരി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മഹാസംഖ്യങ്ങളുണ്ടാക്കി ഇതിനെ നേരിടാനാവില്ല. നയപരമായി യോജിപ്പുള്ള കക്ഷികൾ ചേര്‍ന്നാവണം രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാവേണ്ടത്. ആർ.എസ്.എസി​െൻറ ഫാഷിസ്റ്റ് രീതിയിലുള്ള പ്രവര്‍ത്തനം നേരിടാന്‍ വിശാലമായ പൊതുവേദി ആവശ്യമായി വരും. പക്ഷേ, അതിനെ രാഷ്ട്രീയ കൂട്ടുകെട്ടായി വികസിപ്പിച്ചാല്‍ മുന്‍കാലങ്ങളിലേതെന്നത് പോലുള്ള സ്ഥിതിവിശേഷം ആവര്‍ത്തിക്കപ്പെടും. നയപരമായി യോജിപ്പുള്ള കക്ഷികളല്ലാത്തവരുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയാല്‍ എന്ത് സംഭവിക്കുമെന്ന അനുഭവം രാജ്യത്തിന് മുന്നിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ വര്‍ഗീയതക്കും ഉദാരവത്കരണ സാമ്പത്തിക നയത്തിനും കോണ്‍ഗ്രസി​െൻറ ഉദാരവത്കരണ നയത്തിനുമെതിരായ ബദല്‍ശക്തി രാജ്യത്ത് ഉയര്‍ന്നുവരാന്‍ പോവുന്നത് –കോടിയേരി വ്യക്തമാക്കി. കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.