വള്ളിക്കുന്നിൽ എ.ടി.എം കൗണ്ടർ തകർത്ത് മോഷണശ്രമം

വള്ളിക്കുന്ന്: വള്ളിക്കുന്നിൽ വീണ്ടും എ.ടി.എം തകർത്ത് മോഷണശ്രമം. കൂട്ടുമൂച്ചിയിലെ പഞ്ചാബ് നാഷനൽ ബാങ്കി​െൻറ എ.ടി.എം കൗണ്ടറാണ് ബുധനാഴ്ച രാത്രിയോടെ തകർത്തത്. യന്ത്രഭാഗങ്ങൾ തകർത്ത നിലയിലാണ്. പണം സൂക്ഷിക്കുന്ന ഭാഗം തകർക്കാൻ കഴിയാത്തതിനാൽ മോഷണശ്രമം പാളി. സി.സി.ടി.വി കാമറകൾ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് മൂടിയ നിലയിലാണ്. പൊലീസും ബാങ്ക് അധികൃതരും നടത്തിയ പരിശോധനയിൽ പണം നഷ്ടമായില്ലെന്ന് ബോധ്യമായി. വിരലടയാള വിദഗ്ധർ സ്‌ഥലത്തെത്തി തെളിവെടുത്തു. പരപ്പനങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി. അരിയല്ലൂരിലെ കോർപറേഷൻ ബാങ്കി​െൻറയും എസ്.ബി.ഐയുടെയും എ.ടി.എം കൗണ്ടറുകളിലും നേരത്തെ സമാനരീതിയിൽ മോഷണശ്രമം നടന്നിരുന്നു. കോർപറേഷൻ ബാങ്ക് എ.ടി.എം തകർത്ത പ്രതികളെ ദിവസങ്ങൾക്കുള്ളിൽ അന്നത്തെ പരപ്പനങ്ങാടി എസ്.ഐ അനിൽകുമാറി​െൻറ നേതൃത്വത്തിൽ പിടികൂടിയിരുന്നു. ദിവസങ്ങൾക്കു മുമ്പ് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങൾക്കു നേരെ ആക്രമണം നടത്തുകയും സി.സി.ടി.വി കാമറകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.