ബലിപിണ്ഡങ്ങൾ നിള ഏറ്റുവാങ്ങി; ആയിരങ്ങൾക്ക്​ സായൂജ്യം

തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ തുലാംമാസ വാവിനെത്തിയ ആയിരങ്ങൾക്ക് പിതൃതർപ്പണ സായൂജ്യം. 14 കർമികളുടെ സാന്നിധ്യത്തിൽ അരി, എള്ള്, പൂവ്, ചന്ദനം, ദർഭ തുടങ്ങിയ ബലിവസ്തുക്കളാൽ നാക്കിലയിലൊരുക്കിയ ബലിപിണ്ഡമാണ് നിളയിൽ സമർപ്പിച്ച് അവർ സായൂജ്യമടഞ്ഞത്. വ്യാഴാഴ്ച പുലർച്ച രണ്ടരക്കാരംഭിച്ച കർമങ്ങൾ 11 വരെ നീണ്ടു. ക്ഷേത്രാങ്കണത്തിലെ ആൽത്തറയിൽ പ്രദക്ഷിണവും ക്ഷേത്രദർശനവും വഴിപാടുകളും നടത്തിയാണ് വിശ്വാസികൾ തിരിച്ചുപോയത്. ഭാരതപ്പുഴയിലെ തൃത്താല മുതൽ ചമ്രവട്ടം വരെയും തൂതപ്പുഴയിലെ തിരുവേഗപ്പുറ ക്ഷേത്രം മുതൽ കരിയന്നൂർ റെയിൽവേ പാലം വരെയും ഇരുകരകളിലും നിരവധി പേർ ബലികർമങ്ങൾ നടത്തിയെങ്കിലും നാവാമുകുന്ദ ക്ഷേത്രക്കടവിലായിരുന്നു തിരക്കധികവും. സാമൂതിരി സെൻട്രൽ ദേവസ്വം സൂപ്രണ്ട് വി. ഹരിദാസ്, നാവാമുകുന്ദ ദേവസ്വം മാനേജർ കെ. പരമേശ്വരൻ, വള്ളിക്കുന്ന് നിറൈങ്കതക്കോട്ട ദേവസ്വം മാനേജർ സംഗമേഷ് വർമ, പന്നിയൂർ ദേവസ്വം മാനേജർ ടി. നാരായണൻ നായർ, മലബാർ ദേവസ്വം പ്രതിനിധി പി. ബാബുരാജ്, എന്നിവർ ബലികർമങ്ങൾക്ക് നേതൃത്വം നൽകി. തിരൂർ സി.ഐ ഷാജി, ലീഡിങ് ഫയർമാൻ മുരളീധരൻ, തിരൂർ ജില്ല ആശുപത്രിയിലെ ഡോ. പി.ഐ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സുരക്ഷ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി. Photo: തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ നടന്ന ബലിതർപ്പണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.