കുറ്റിക്കാട് ഭാരതപ്പുഴയോരത്ത് ബലിതർപ്പണത്തിന് സ്ഥിരം സൗകര്യമൊരുക്കണം; ഒപ്പുശേഖരണം നടത്തി

പൊന്നാനി: കുറ്റിക്കാട് ഭാരതപ്പുഴയോരത്ത് ബലിതർപ്പണത്തിന് സ്ഥിരം സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി. കുറ്റിക്കാട് ക്ഷേത്ര കമ്മിറ്റിയുടെയും വിശ്വചൈതന്യയുടെയും നേതൃത്വത്തിലാണ് ഒപ്പുശേഖരണം നടത്തിയത്. പൊന്നാനിയിലുള്ളവർ ബലിതർപ്പണത്തിന് ഉപയോഗിക്കുന്ന കുറ്റിക്കാട് ഭാരതപ്പുഴയോട് ചേർന്നുള്ള ഭാഗത്ത് കർമങ്ങൾ നടത്താൻ സ്ഥിരം സംവിധാനമൊരുക്കണമെന്ന ആവശ്യം നേരത്തേ മുതൽതന്നെ ശക്തമായിരുന്നു. കുറ്റിക്കാട് ശ്മശാനത്തിനോട് ചേർന്നുള്ള ഭാഗത്ത് വർഷങ്ങൾക്ക് മുമ്പ് പുഴയോട് ചേർന്ന് ഭക്തർക്ക് ഇറങ്ങാനുള്ള സൗകര്യമൊരുക്കിയിരുന്നു. എന്നാൽ, കർമ റോഡി​െൻറ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ബലിതർപ്പണ ചടങ്ങുകൾ ചെയ്യാൻ സൗകര്യമില്ലാത്ത അവസ്ഥയാണ്. നിലവിൽ റോഡിനോട് ചേർന്നാണ് ചടങ്ങുകൾ നടത്തുന്നത്. റോഡ് യാഥാർഥ്യമായാൽ ഭക്തർക്ക് ബലിതർപ്പണം നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാവും. ഇതേത്തുടർന്നാണ് സ്ഥിരം സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. ഇതിനായി ഒപ്പ് ശേഖരണം നടത്തി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സ്ഥലം എം.എൽ.എയായ സ്പീക്കർക്കും നിവേദനം നൽകാൻ സംഘാടകർ തീരുമാനിച്ചു. പൊന്നാനി ഉപജില്ല കലോത്സവം: ലോഗോ ക്ഷണിച്ചു പൊന്നാനി: 30ാമത് പൊന്നാനി ഉപജില്ല സ്കൂൾ കലോത്സവത്തിനായി ഉപജില്ല വിദ്യാർഥികളിൽനിന്ന് ലോഗോ ക്ഷണിച്ചു. രൂപകൽപന ചെയ്ത ലോഗോ 25-ന് വൈകീട്ട് നാലിന് മുമ്പ് പൊന്നാനി എം.ഐ ഹയർ സെക്കൻഡറി സ്കൂളിൽ നേരിട്ടോ, കൺവീനർ പബ്ലിസിറ്റി കമ്മിറ്റി, ഉപജില്ല കലോത്സവം, എം.ഐ.എച്ച്.എസ്-.എസ്, പി.ഒ -പൊന്നാനി സൗത്ത് -679586 വിലാസത്തിലോ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് സമ്മാനം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.