വെളിമുക്ക് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വെച്ചുനമസ്‌കാരം ഇന്ന്

തിരൂരങ്ങാടി: വെളിമുക്ക് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രശ്‌നപരിഹാരത്തി​െൻറ അവസാന ചടങ്ങായ തെക്കേമഠം മൂപ്പിൽ സ്വാമിയാർക്ക് വെച്ചുനമസ്‌കാരം എന്ന കർമം വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7.30ന് ആരംഭിക്കുന്ന ചടങ്ങുകളിൽ കുത്തുവിളക്ക്, പൂർണകുംഭം, താലപ്പൊലി തുടങ്ങിയവയൊരുക്കി ആചാരപൂർവം സ്വാമിയെ വരവേൽക്കും. ശ്രീലകത്ത് സ്വാമിയാർ പൂജ നടത്തും. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പ്രാരംഭമായാണ് ചടങ്ങുകൾ നടത്തുന്നത്. തന്ത്രി നാരായണൻ നമ്പൂതിരിപ്പാട്, കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രശ്‌നപരിഹാരക്രിയകൾ നടന്നത്. വാർത്തസമ്മേളനത്തിൽ ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് ടി. വേലായുധൻ, സെക്രട്ടറി എ.വി. ബാലൻ, വി.പി. ശ്രീധരൻ നായർ, കണ്ണൻ കറുത്തേടത്ത്, ഇ. രാജേന്ദ്രൻ, ഇ. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. mw, mm ദാറുല്‍ഹുദാ ബിരുദദാന സമ്മേളനം: പ്രചാരണോദ്ഘാടനം ഡല്‍ഹിയിൽ തിരൂരങ്ങാടി: ഡിസംബര്‍ 22, 23, 24 തീയതികളില്‍ നടക്കുന്ന ദാറുല്‍ഹുദ ഇസ്ലാമിക് സര്‍വകലാശാല ബിരുദദാന സമ്മേളനത്തി​െൻറ പ്രചാരണങ്ങള്‍ക്കായി വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. സമ്മേളനത്തി​െൻറ ദേശീയ പ്രചാരണോദ്ഘാടനം നവംബര്‍ ആറിന് ഡല്‍ഹിയിലും സംസ്ഥാനതല പ്രചാരണ സമ്മേളനം നവംബര്‍ 12ന് എറണാകുളത്തും നടക്കും. വിവിധ സംസ്ഥാനങ്ങളിലെ ദാറുല്‍ഹുദ കാമ്പസുകളുടെയും വിവിധ ജില്ലകളിലുള്ള ദാറുല്‍ഹുദ യു.ജി സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ദാറുല്‍ഹുദ പൂര്‍വ വിദ്യാർഥി സംഘടനയായ ഹാദിയക്കു കീഴില്‍ വിവിധ ചാപ്റ്ററുകളിലും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സഹകരണത്തോടെ വിവിധ സ്ഥലങ്ങളിലും പ്രചാരണ പരിപാടികള്‍ നടത്തും. ദാറുല്‍ഹുദ സ്റ്റുഡൻറ്സ് യൂനിയന്‍ ഡി.എസ്.യു, യു.ജി വിദ്യാർഥി സംഘടന അസാസ്, വാഴ്‌സിറ്റിയിലെ പി.ജി ഡിപ്പാർട്മ​െൻറുകള്‍ എന്നിവകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍, സന്ദേശറാലികള്‍ തുടങ്ങിയവ നടത്താനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.