പൂക്കോട്ടുംപാടത്ത് കഞ്ചാവ് പൊതികളുമായി രണ്ടുപേര്‍ പിടിയില്‍

പൂക്കോട്ടുംപാടം: കഞ്ചാവ് പൊതിയുമായി രണ്ടുപേർ പൂക്കോട്ടുംപാടം പൊലീസി​െൻറ പിടിയിൽ. ചോക്കാട് മമ്പാട്ടുമൂല ഒറവൻകുന്ന് സ്വദേശി പുത്തൻവീട്ടിൽ ഉണ്ണി മൊയ്തീൻ (65), വഴിക്കടവ് പുന്നക്കൽ സ്വദേശി പൂവ്വത്തിക്കൽ അബ്ദുൽ ഗഫൂർ (41) എന്നിവരെയാണ് എസ്.ഐ അമൃത രംഗ​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ട് നാലോടെയാണ് ഉപ്പുവള്ളി ബസ്സ്റ്റോപ്പിന് സമീപം പ്രതികളെ പിടികൂടിയത്. അബ്ദുൽ ഗഫൂർ 2013ൽ ശീട്ടുകളിയുമായി ബന്ധപ്പെട്ടും 2015ൽ കഞ്ചാവ് കേസിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഇയാൾ നിലമ്പൂരിൽനിന്നും ഒരു കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട കേസിൽ വടകര കോടതിയിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. വഴിക്കടവ് സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുകയും ഫോറസ്റ്റ് ഗാർഡ് ഉണ്ണി മൊയ്തീനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ജയിൽശിക്ഷയും ലഭിച്ചിട്ടുണ്ട്. 330 ഗ്രാം കഞ്ചാവാണ് പ്രതികളിൽനിന്ന് ലഭിച്ചത്. 300 ഗ്രാം ഒറ്റപ്പൊതിയായും 30 ഗ്രാം മറ്റൊരു പൊതിയിലും സൂക്ഷിച്ചിരിക്കുകയായിരുന്നു. ഉണ്ണിമൊയ്തീൻ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് അബ്ദുൽ ഗഫൂറി​െൻറ സഹായത്തോടെ വിറ്റഴിക്കുകയാണ് ചെയ്യാറുള്ളത്. വയനാടുള്ള തൊഴിലാളികൾക്ക് ഉപയോഗിക്കാൻ ഗൂഢല്ലൂരിൽനിന്നും എത്തിച്ചതാണെന്നാണ് പ്രതികൾ പറയുന്നത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. സി.പി.ഒമാരായ ജാഫർ, ടി.വി, നിഖിൽ,കെ.വി. കരുണാകരൻ, എസ്. അഭിലാഷ്, ടി. നിബിൻ ദാസ്, എം.എസ്. അനീഷ്‌ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. ഫോട്ടോ പൂക്കോട്ടുംപാടത്ത് കഞ്ചാവ് കേസില്‍ പിടികൂടിയ ppm1 ചോക്കാട് മമ്പാട്ടുമൂല ഒറവൻകുന്ന് സ്വദേശി പുത്തൻവീട്ടിൽ ഉണ്ണി മൊയ്തീൻ, ppm2 വഴിക്കടവ് പുന്നക്കൽ സ്വദേശി പൂവ്വത്തിക്കൽ അബ്ദുൽ ഗഫൂർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.