കെട്ടി നാട്ടി രീതിയില്‍ നടീല്‍ പരിശീലനം

ചുങ്കത്തറ: ചുങ്കത്തറ കൃഷിഭവ​െൻറയും പാടശേഖര സമിതിയുടെയും ആഭിമുഖ്യത്തില്‍ ഫീല്‍ഡ് ഡേ സംഘടിപ്പിച്ചു. സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പി‍​െൻറ ആത്മ പദ്ധതി പ്രകാരമാണ് പരിപാടി. ഇതി‍​െൻറ ഭാഗമായി നെല്‍കൃഷിയില്‍ നടത്തി. കെ.പി. പ്രഭാകരന്‍, കെ.പി. നാരായണന്‍ എന്നിവരുടെ കൃഷിയിടത്തിലായിരുന്നു പരിശീലനം. കരുത്തും പ്രതിരോധശേഷിയുമുള്ള ചെടികള്‍ ഉണ്ടാകുന്നതോടൊപ്പം ചെലവ് കുറച്ച് വിളവ്‌ കൂട്ടുന്നതിനും ഈ രീതി ഗുണം ചെയ്യും. സമ്പുഷ്ട വളകൂട്ടം, കളികൂട്ടം എന്നിവ ചേര്‍ത്ത് ചാണക വറളിയിലാക്കിയ നെല്‍വിത്തുകളെ ഉണക്കി ചെറു ഉരുളകളാക്കി വരിയും നിറയും ഒപ്പിച്ചു വിതക്കുന്ന രീതിയാണ് കെട്ടി നാട്ടി. ചാണകം, ഇലച്ചാറുകള്‍, പഞ്ചഗവ്യം എന്നിവയാണ് സംപുഷ്ടീകരണത്തിന് ഉപയോഗിക്കുന്നത്. നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ കൂലിെചലവ് കുറക്കാനും ഉയര്‍ന്ന ഉൽപാദനം ലഭിക്കാനുമാണ് കെട്ടി നാട്ടി കൃഷിരീതി. വാര്‍ഡ്‌ അംഗം മാവുങ്ങല്‍ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ കൃഷി ഓഫിസര്‍ ബെന്നി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അമ്പലവയല്‍ ഇന്നോവേറ്റീവ് കര്‍ഷകന്‍ അജി തോമസ്‌ കൃഷിരീതി വിശദീകരിച്ചു. കൃഷി അസിസ്റ്റൻറുമാരായ മുഹമ്മദ്‌ ഷെരീഫ്, സക്കരിയ ഒത്തുപ്പള്ളി, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ അര്‍ച്ചന വര്‍ഗീസ്‌, കെ. സുജേഷ്, കെ. വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ ppm6 സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പി‍​െൻറ ആത്മ പദ്ധതി പ്രകാരം നെല്‍കൃഷിയില്‍ നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.