ഗോത്രവർഗ കമീഷൻ അദാലത്ത്: 70 കേസുകളിൽ 67 എണ്ണത്തിന് തീർപ്പ് കൽപിച്ചു

നിലമ്പൂർ: കേരള പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷ‍​െൻറ നേതൃത്വത്തില്‍ ജില്ലതല പരാതി പരിഹാര അദാലത്ത് നിലമ്പൂരില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തില്‍ ജസ്്റ്റിസ് പി.എന്‍. വിജയകുമാര്‍ അധ്യക്ഷനായ കമീഷനാണ് പരാതികള്‍ കേട്ടത്. പഴയ പരാതികളിലുള്ള പരിഹാര നിർദേശങ്ങളും പുതിയ പരാതി സ്വീകരിക്കലും നടന്നു. 70 പരാതികളാണ് കമീഷ‍​െൻറ മുമ്പാകെ വന്നത്. ഇതിൽ 67 കേസുകളിലും തീർപ്പ് കൽപിച്ചു. വാഴയൂർ പഞ്ചായത്തിലെ പട്ടികജാതിക്കാരുടെ ശ്മശാനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ കമീഷൻ നിർദേശിച്ച കാര‍്യം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ വാഴയൂർ മുൻ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടിക്ക് കമീഷൻ പഞ്ചായത്ത് ഡയറക്ടർക്ക് ശിപാർശ നൽകി. രണ്ടുവർഷം മുമ്പാണ് പരാതിക്കിടയാക്കിയ സംഭവം. ശ്മശാനത്തിലേക്കുള്ള വഴി അടച്ച് സ്വകാര‍്യവ‍്യക്തി നിർമിച്ച ഷെഡ് പൊളിച്ചുമാറ്റണമെന്നായിരുന്നു കമീഷ‍​െൻറ നിർദേശം. ഇത് നടപ്പിലാക്കാത്തതിനാണ് നടപടി. പൊലീസിന് ലഭിച്ച പരാതിയിലെ അന്വേഷണത്തിലും ഷെഡ് നിർമിച്ചത് അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. അഡ്വ. കെ.കെ. മനോജ്, മുന്‍ എം.എല്‍.എ ഏഴുകോൺ നാരായണൻ എന്നിവരാണ് കമീഷന്‍ അംഗങ്ങള്‍. ആര്‍.ഡി.ഒ കെ. അജീഷ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ കെ. കൃഷ്ണന്‍, പട്ടികജാതി ജില്ല ഓഫിസർ ലത നായർ, നോര്‍ത്ത് ഡി.എഫ്.ഒ ഡോ. ആര്‍. ആടലരശന്‍, ഡിവൈ.എസ്.പി ഉല്ലാസ് തുടങ്ങിയ വിവിധ വകുപ്പുമേധാവികളും മറ്റു ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു. വെള്ളിയാഴ്ച കലക്ടറേറ്റിലും സിറ്റിങ് നടക്കും. തിരുവനന്തപുരത്ത് കമീഷന്‍ ആസ്ഥാനത്ത് ആഴ്ചയില്‍ ആറുദിവസവും അദാലത്തുകള്‍ നടത്തിവരുന്നുണ്ട്. നിലമ്പൂരില്‍ നടന്ന അദാലത്തില്‍ പുതിയ പരാതികള്‍ സ്വീകരിക്കുകയും ചെയ്തു. CAPTION 4- നിലമ്പൂരിൽ കേരള പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ അദാലത്ത് നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.