ബാലത്തിരുത്തി നടപ്പാലം അപകടവസ്ഥയിൽതന്നെ

വള്ളിക്കുന്ന്: നാല്‌ ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന വള്ളിക്കുന്ന് ബാലത്തിരുത്തി ദ്വീപിലേക്ക് നിർമിച്ച നടപ്പാലം അപകടവസ്ഥയിൽ തുടരുന്നു. പടിഞ്ഞാറ് ഭാഗത്തായി 1991ൽ പൊതുമരാമത്ത് വകുപ്പാണ് നടപ്പാലം നിർമിച്ചത്. യഥാസമയം അറ്റകുറ്റപ്പണിയില്ലാത്തതിനാൽ വർഷങ്ങളായി പാലം അപകടവസ്ഥയിലാണ്. പടിഞ്ഞാറ്‌ ഭാഗത്തായി നടപാതയെ ബാലപ്പെടുത്താൻ കെട്ടിയ ഭിത്തി ഉൾപ്പെടെ തകർന്നുപോയിട്ടുണ്ട്. കോൺക്രീറ്റ് പല ഭാഗത്തും അടർന്നു വീണിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് ബാലത്തിരുത്തി ജനകീയസമിതി നൽകിയ നിവേദനത്തെ തുടർന്ന് പാലം നവീകരിക്കാൻ പണം അനുവദിച്ചിരുന്നു. കരാറെടുക്കാൻ ആളില്ലാത്തതിനാൽ പ്രവൃത്തി ഉപേക്ഷിച്ചു. പടിഞ്ഞാറ്ഭാഗത്ത് റെയിൽവേ ലൈനുകളും ബാക്കിയുള്ള ഭാഗങ്ങളിൽ പുഴയും ആയതാണ് പ്രശ്നം. നവീകരണത്തിനുള്ള സാധന സാമഗ്രികൾ തോണിയിൽ എത്തിക്കുക എന്നത് ചെലവേറിയ കാര്യമാണ്. ഇതാണ് കരാറെടുക്കാൻ ആളെ കിട്ടാത്തത്. ആനങ്ങാടി, ഹീറോസ്‌നഗർ, കോഴിക്കോട്‌ ജില്ലയിൽ പെട്ട കടലുണ്ടി റെയിൽവേ സ്റ്റേഷൻ, സമീപങ്ങളിലെ സ്കൂളുകൾ ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴി ആയാണ് ദ്വീപ് നിവാസികൾ പാലത്തെ ആശ്രയിക്കുന്നത്. അപകടവസ്ഥയിലായ ബാലത്തിരുത്തി ദ്വീപിലേക്കുള്ള നടപ്പാലം --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.