മാലിന്യം തള്ളൽ കേന്ദ്രമായി കാര്യാട് പാലവും പരിസരവും

തിരൂരങ്ങാടി: മൂന്നിയൂർ, വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കളിയാട്ടമുക്ക് കാര്യാട് കടവ് പാലവും പരിസരവും മാലിന്യം തള്ളൽ കേന്ദ്രമാവുന്നു. റോഡിന് ഇരുവശത്തും പാലത്തിന് ചേർന്ന അപ്രോച്ച് റോഡി‍​െൻറ ചിലയിടങ്ങളിലുമാണ് മാലിന്യം തള്ളുന്നത്. ഇരുട്ടി‍​െൻറ മറവിലാണ് സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നത്. ചീഞ്ഞളിഞ്ഞ മാലിന്യം റോഡിൽ ചിതറിക്കിടക്കുന്ന അവസ്ഥയാണ്. ഇതുകാരണം തെരുവുനായ് ശല്യവും രൂക്ഷമാണിവിടെ. ഇത് കാൽനടക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും ഭീഷണിയാണ്. അസഹ്യമായ ദുർഗന്ധം കാരണം പ്രഭാതസവാരിക്ക് ഇറങ്ങുന്നവർക്കും വഴിനടക്കാൻ ഏറെ പ്രയാസമുണ്ട്. ആളൊഴിഞ്ഞ ഭാഗമായതിനാൽ അനധികൃത മദ്യവിൽപനയും കഞ്ചാവ് ഉപയോഗവും സാമൂഹിക ദ്രോഹികളുടെ വിളയാട്ടവും പതിവാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് പൊക്കവിളക്ക് ഇല്ലാത്തതും ഇവർക്ക് സഹായകമാണ്. മാലിന്യം തള്ളുന്നത് തടയാൻ നടപടി വേണമെന്നും സി.സി.ടി.വി സ്ഥാപിച്ച് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കളിയാട്ടമുക്ക് കാര്യാട് കടവ് പാലത്തിന് സമീപം മാലിന്യം തള്ളിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.