സി.പി.എം ബി.ജെ.പിക്ക് ഓശാന പാടുന്നു ^വി.വി. പ്രകാശ്

സി.പി.എം ബി.ജെ.പിക്ക് ഓശാന പാടുന്നു -വി.വി. പ്രകാശ് ഊർങ്ങാട്ടിരി: ബി.ജെ.പിയുടെ വളർച്ചക്ക് സഹായകരമാകുന്ന രീതിയിൽ ഓശാന പാടുകയാണ് പ്രകാശ് കാരാട്ട് മുതൽ പിണറായി വിജയൻ വരെയുള്ള കമ്യൂണിസ്റ്റ് നേതാക്കളെന്ന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്. രാജ്യത്ത് അപ്രഖ്യാപിതമായ അടിയന്തരാവസ്ഥ സംജാതമായ സാഹചര്യത്തിൽ പോലും മുഖ്യശത്രുവിനെ ആരെന്ന് പോലും തീരുമാനിക്കാൻ കഴിയാത്ത സി.പി.എം ഫാഷിസ്റ്റുകളുടെ ചട്ടുകമാണെന്നും അദ്ദേഹം പറഞ്ഞു. വെറ്റിലപ്പാറ മേഖല കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. നൗഷാദ് അലി, അജീഷ് എടാലത്ത്, കെ.പി.സി.സി അംഗം എം.പി. മുഹമ്മദ്, ബ്ലോക്ക് പ്രസിഡൻറ് പാലത്തിങ്ങൽ ബാപ്പുട്ടി, മണ്ഡലം പ്രസിഡൻറ് സി.ടി. റഷീദ്, ഡി.സി.സി മെംബർമാരായ എൻ.കെ. അബ്ദുല്ല, യു.എസ്. ഖാദർ, യു.ഡി.എഫ് ചെയർമാൻ കെ. കോയസ്സൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെർണാഡ് മരിയ, കെ. അനൂപ്, സുനിത മനോജ്, മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായ എൽസി, ഡെയ്സി ബൈജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് യു. ജാഫർ, പി.സി. ബിജു ജോർജ്, ഷൈജു വെള്ളാപ്പുഴ, വി.കെ. അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു. വെറ്റിലപ്പാറ മേഖല കോൺഗ്രസ് കുടുംബ സംഗമം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.