മാലിന്യ മുക്തമാവാൻ പാണ്ടിക്കാട് പഞ്ചായത്ത്

പാണ്ടിക്കാട്: പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നു. സെക്രട്ടറി ടോണി ജോണിയുടെ മുൻകൈയിലാണ് പദ്ധതി. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലതയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരുകയും വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, ക്ലബ് അംഗങ്ങൾ രാഷ്ട്രീയ പ്രതിനിധികൾ എന്നിവരുമായി ചേർന്ന് മൂന്ന് ഘട്ടങ്ങളിലായാണ് മാലിന്യ നിർമാർജനം. ഒന്നാം ഘട്ടം കഴിഞ്ഞ ദിവസം നടത്തി. ടൗൺ, പഞ്ചായത്ത് പരിസരം, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലെ മാലിന്യം വിവിധ ക്ലബ് അംഗങ്ങൾ, വ്യാപാരികൾ, പൊലീസ് അംഗങ്ങൾ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ നടന്നു. രണ്ടാം ഘട്ടത്തിൽ പാതയോര സൗന്ദര്യവത്കരണവും മൂന്നാം ഘട്ടത്തിൽ ഗാർഹിക മാലിന്യ നിർമാർജനവുമാണ് നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.