കരിപ്പൂരിൽ 14.85 ലക്ഷത്തിെൻറ കുങ്കുമപ്പൂവ്​ പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 14.85 ലക്ഷം രൂപയുടെ കുങ്കുമപ്പൂവ് പിടികൂടി. ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇൻറലിജൻസ് (ഡി.ആർ.െഎ) നൽകിയ വിവരത്തി​െൻറ അടിസ്ഥാനത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് നടത്തിയ പരിശോധനയിലാണ് 11 കിലോഗ്രാം പൂവ് പിടികൂടിയത്. കാസർകോട് കുട്ലു സ്വദേശി എം. അബ്ദുല്ല മുനീറിൽ (33) നിന്നാണ് ഇവ കണ്ടെത്തിയത്. ഇയാൾ കഴിഞ്ഞ ദിവസം ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് കരിപ്പൂരിലെത്തിയത്. ബാഗേജിനകത്തായിരുന്നു ഒളിപ്പിച്ചത്. 25 ഗ്രാം വീതമുള്ള 440 പാക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.