ഡോ. പി. ശശിധരൻ അനസ്തേഷ്യോളജിസ്​റ്റ്സ്​ സംസ്​ഥാന പ്രസിഡൻറ്

പെരിന്തൽമണ്ണ: ഇന്ത്യൻ സൊസൈറ്റി ഒാഫ് അനസ്തേഷ്യോളജിസ്റ്റ്സ് സംസ്ഥാന പ്രസിഡൻറായി ഡോ. പി. ശശിധരനെയും (പെരിന്തൽമണ്ണ മൗലാന ആശുപത്രി), സെക്രട്ടറിയായി ഡോ. ബിനിൽ െഎസകിനെയും (തൃശൂർ ജൂബിലി മെഡിക്കൽ കോളജ്) പെരിന്തൽമണ്ണയിൽ ചേർന്ന സംസ്ഥാന സമ്മേളനം െതരഞ്ഞെടുത്തു. ഡോ. ഇ.കെ. അബ്ദുൽ നാസർ (പെരിന്തൽമണ്ണ കിംസ് അൽശിഫ), ഡോ. സുനിൽ (ആർ.സി.സി), ഡോ. കെ. മുരളീധരൻ (എച്ച്.എം.എസ് കോട്ടക്കൽ), ഡോ. വിജീഷ് വേണുഗോപാൽ (മുക്കം കെ.എം.സി.ടി) എന്നിവരെ സയൻറിഫിക് കോഒാഡിനേറ്റർമാരും ഡോ. പോൾ റാഫേൽ (അമല മെഡിക്കൽ കോളജ്), ഡോ. ജോയ് കുരുവിള (തൃശൂർ), ഡോ. തസ്ലീം ആരിഫ് (മഞ്ചേരി മെഡിക്കൽ കോളജ്) ഡോ. സുദർശൻ എന്നിവരെ അംഗങ്ങളുമായി തെരഞ്ഞെടുത്തു. പടം... ഇന്ത്യൻ സൊസൈറ്റി ഒാഫ് അനസ്തേഷ്യോളജിസ്റ്റ്സ് സംസ്ഥാന പ്രസിഡൻറ് ഡോ. പി. ശശിധരൻ, സെക്രട്ടറി ഡോ. ബിനിൽ െഎസക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.