സി.ബി.എസ്​.ഇ ജില്ല കലോത്സവത്തിന് തിരശ്ശീല

കോട്ടക്കൽ: സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജ്യൻ സംഘടിപ്പിച്ച സി.ബി.എസ്.ഇ ജില്ല കലോത്സവത്തിന് കോട്ടക്കൽ പുതുപറമ്പ് സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിൽ സമാപനമായി. നാല് ദിവസങ്ങളിലായി കോട്ടക്കൽ ഇസ്ലാഹിയ പബ്ലിക് സ്കൂളിൽ നടന്ന സർഗോത്സവും ഐ.ടി മേളയും തുടർന്ന് സേക്രഡ് ഹാർട്ട് സ്കൂളിൽ നടന്ന കലോത്സവത്തിനുമാണ് തിരശ്ശീല വീണത്. ജില്ലയിലെ 62 സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽനിന്ന് ആറായിരത്തിൽപരം കലാപ്രതിഭകൾ മാറ്റുരച്ചു. 1,147 പോയൻറുകളുമായി നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ഒന്നാം സ്ഥാനവും 721 പോയൻറുകളുമായി പുത്തനങ്ങാടി സ​െൻറ് ജോസഫ് സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 676 പോയൻറുകളുമായി പുതുപ്പറമ്പ് സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് അംഗം ഹനീഫ പുതുപ്പറമ്പ് സമ്മാനം വിതരണം ചെയ്തു. സേക്രഡ് ഹാർട്ട് എജുക്കേഷനൽ കൗൺസിലർ സിസ്റ്റർ ടെസി ആേൻറാ കലോത്സവ കോർ കമ്മിറ്റി അംഗങ്ങളെ ആദരിച്ചു. സഹോദയ ജില്ല പ്രസിഡൻറ് എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ജൗഹർ, ട്രഷറർ ജോജി പോൾ, സഹോദയ എംസാറ്റ് പരീക്ഷ കൺേട്രാളർ ഡോ. എ. സൈദ്, സേക്രഡ് ഹാർട്ട് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസില ജോർജ്, ഭാരവാഹികളായ ഡോ. എ.എം. ആൻറണി, ജോബിൻ സെബാസ്റ്റ്യൻ, ഫാദർ ജിബിൻ വാഴക്കാലിയിൽ, പി. നിസാർ ഖാൻ, നിർമല ചന്ദ്രൻ, ടിറ്റോ എം. ജോസഫ്, അബ്ദുല്ലത്തീഫ് നഹ, റോസ് മേരി, എസ്. സ്മിത എന്നിവർ സംസാരിച്ചു. കാറ്റഗറി ഒന്നിൽ 79 പോയൻറുമായി മഞ്ചേരി ബെഞ്ച്മാർക്ക് ഇൻറർനാഷനൽ സ്കൂൾ ഒന്നാം സ്ഥാനവും 76 പോയൻറുമായി വണ്ടൂർ സൈനിക് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും 71 പോയൻറുമായി പീവീസ് മോഡൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി രണ്ടിൽ 211 പോയൻറുമായി നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ഒന്നാം സ്ഥാനവും 166 പോയൻറുമായി വണ്ടൂർ സൈനിക് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും 163 പോയൻറുമായി പുതുപ്പറമ്പ്് സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗമായ കാറ്റഗറി മൂന്നിൽ 389 പോയൻറുമായി നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ഒന്നാം സ്ഥാനവും 306 പോയൻറുമായി പുതുപ്പറമ്പ്് സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 246 പോയൻറുമായി പുത്തനങ്ങാടി സ​െൻറ് ജോസഫ് സീനിയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ സെക്കൻഡറി വിഭാഗമായ കാറ്റഗറി നാലിൽ 414 പോയൻറുമായി നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ഒന്നാം സ്ഥാനവും 287 പോയൻറുകളുമായി പുത്തനങ്ങാടി സ​െൻറ് ജോസഫ് സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 229 പോയൻറുകളുമായി കരിപ്പൂർ എയർപോർട്ട്് സീനിയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.