വിദ്യാലയങ്ങൾ മേളത്തിരക്കിലേക്ക്​

മലപ്പുറം: വിദ്യാലയങ്ങൾ മേളകളുടെ തിരക്കിന് വഴിമാറുന്നു. കായികമേളകൾ മാത്രമാണ് പൂർത്തിയായത്. ഉപജില്ല ശാസ്ത്രമേള നടന്നുവരുന്നു. സ്കൂൾ തലത്തിൽ കലോത്സവങ്ങൾ പൂർത്തിയായി. ഉപജില്ല കലോത്സവങ്ങൾ നവംബർ ആദ്യം തുടങ്ങാനിരിക്കുകയാണ്. നവംബറിൽ ജില്ല ശാസ്ത്രമേളയും ഡിസംബറിൽ ജില്ല കലോത്സവവും നടക്കും. ഡിസംബർ ആദ്യവാരം ജില്ല കലോത്സവം നടത്തുന്നതിനോട് അധ്യാപകർക്ക് വിയോജിപ്പുണ്ട്. ഡിസംബർ രണ്ടാംപാദം അർധ വാർഷിക പരീക്ഷ നടക്കുന്നതിനാൽ പാഠഭാഗങ്ങൾ എടുത്തുതീർക്കേണ്ടതുണ്ട്. ഇതിനിടെ കലോത്സവം നടത്തിയാൽ അധ്യയനം താളം തെറ്റുമെന്ന് അധ്യാപകർ പറയുന്നു. നടത്തിപ്പ് ഫണ്ട് കലോത്സവ കമ്മിറ്റി കണ്ടെത്തണമെന്ന വിദ്യാഭ്യാസ വകുപ്പ് നിർദേശം ആശയക്കുഴപ്പമുണ്ടാക്കുന്നു. വിദ്യാർഥികളിൽനിന്ന് പിരിവെടുക്കുന്നതിന് വിലക്കുണ്ട്്. ഫീസിൽനിന്ന് നിശ്ചിത തുക വിനിയോഗിക്കാൻ മാത്രമേ അനുവാദമുള്ളൂ. ഇതിലൊരു ഭാഗം ഉപജില്ല മേളയുടെ നടത്തിപ്പിന് നൽകണം. മേള നടത്തിപ്പിന് സർക്കാർ അനുവദിച്ച ഫണ്ട് അപര്യാപ്തമാണെന്ന് ആേക്ഷപമുണ്ട്. പഞ്ചായത്തുകളുടെ സഹകരണത്തോടെയും സ്പോൺസർമാെര കണ്ടെത്തിയും ഉപജില്ല കലോത്സവങ്ങൾ നടത്താനാണ് കമ്മിറ്റികൾ ആലോചിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.