കായകൽപ്പം പദ്ധതി: ജില്ല ആശുപത്രിയിൽ ഔഷധത്തോട്ടം ഒരുക്കി

നിലമ്പൂർ: സർക്കാർ ആശുപത്രികളിലെ ശുചിത്വപരിപാലനം ലക്ഷ‍്യമാക്കി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച കായകൽപ്പം പദ്ധതിക്ക് നിലമ്പൂർ ജില്ല ആശുപത്രിയിൽ ഒരുക്കങ്ങളായി. എക്സ്റെ യൂനിറ്റിനോട് ചേർന്ന സ്ഥലത്താണ് തോട്ടം ഒരുക്കിയിരിക്കുന്നത്. ആരോഗ‍്യ പച്ച, എരിക്ക്, കറ്റാർ വാഴ, കുറുന്തോട്ടി, ആര‍്യവേപ്പ്, കല്ലുരുക്കി, വാടാർമല്ലി, ചെണ്ടുമല്ലി, നന്ത‍്യാർവട്ടം, മോന്ത, വിവിധ റോസുകൾ എന്നീ എഴുപതോളം ചെടികളാണ് ഉള്ളത്. ആശുപത്രി ജീവനക്കാരാണ് തോട്ടം ഒരുക്കിയത്. തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ ജില്ല ആശുപത്രികളിലെ തോട്ടങ്ങൾ ജില്ലയിലെ മികച്ച ഒൗഷധ തോട്ടങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാനതലത്തിലേക്കും ഇവ പരിഗണിക്കപ്പെടും. പടം:2- നിലമ്പൂർ ജില്ല ആശുപത്രിയിലെ ഔഷധ തോട്ടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.