'കെട്ടിട ഉടമകൾക്ക് നഷ്​ടപരിഹാരം നൽകണം'

മലപ്പുറം: റോഡ് നവീകരണത്തിനായി പൊളിച്ചുമാറ്റപ്പെടുന്ന കെട്ടിട ഉടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ലേബർ സെസി​െൻറ പേരിൽ കെട്ടിട ഉടകളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം. നിസ്സാര കാരണം പറഞ്ഞ് കെട്ടിട നമ്പർ നൽകാത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സമീപനം പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി. പ്രസിഡൻറ് ഇല്യാസ് വടക്കൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. അലവിക്കുട്ടി മാസ്റ്റർ, കൈനിക്കര മുഹമ്മദ് കുട്ടി തിരൂർ, ഇബ്്നു ആദം മലപ്പുറം, എം. ഹസൻ മഞ്ചേരി, വി.കെ. ഷെഫീഖ് നിലമ്പൂർ, പി. ഉമ്മർ ഹാജി വണ്ടൂർ, ഫക്രുദ്ദീൻ തങ്ങൾ പൂക്കോട്ടുംപാടം, എ. ഹുസൈൻ കോയ തങ്ങൾ ചുങ്കത്തറ, എ.എം. ഹംസ കോട്ടക്കൽ, കെ.പി. സബാഹ് വേങ്ങര, കൊളക്കാടൻ അസീസ് പെരിന്തൽമണ്ണ, സി.ടി. കുഞ്ഞാപ്പ മേലാറ്റൂർ, വി.വി. ഇബ്രാഹിംകുട്ടി കുറ്റിപ്പുറം, മൊയ്തുണ്ണി ചങ്ങരംകുളം, സി.എച്ച്. കുഞ്ഞാപ്പ പുൽപറ്റ, നാസർ അരീക്കോട്, വി.പി. ഹനീഫ ഹാജി കൊണ്ടോട്ടി, സി. മൊയ്തീൻ കോയ ചേറൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.