തിരൂർ: തുഞ്ചത്ത് ജ്വല്ലേഴ്സ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഒരു ഡയറക്ടർ കൂടി അറസ്റ്റിൽ. നിറമരുതൂർ കാളാട് ആലിൻചുവട് കലമ്പകലകത്ത് അബ്ദുൽ ഗഫൂറിനെയാണ് (30) തിരൂർ എസ്.ഐ സുമേഷ് സുധാകറിെൻറ നേതൃത്വത്തിൽ പിടികൂടിയത്. കോടികളുടെ നിക്ഷേപവുമായി അടച്ചുപൂട്ടിയ തുഞ്ചത്ത് ജ്വല്ലേഴ്സിെൻറ പ്രധാന ഉടമകളിൽ ഒരാളാണ് അബ്ദുൽ ഗഫൂറെന്ന് പൊലീസ് അറിയിച്ചു. തുഞ്ചത്ത് ജ്വല്ലേഴ്സിനൊപ്പം അക്കംപ്ലീഷ് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇയാൾ മറ്റൊരു സ്ഥാപനം സ്വന്തമായി നടത്തിയിരുന്നതായും അതിെൻറ പേരിലും കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതായും പൊലീസ് പറഞ്ഞു. ഈ സ്ഥാപനത്തിെൻറ പേരിൽ അഞ്ച് കോടിയിൽപരം നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ച് വരികയാണ്. ഈ സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തു. തുഞ്ചത്ത് ജ്വല്ലേഴ്സിെൻറ പേരിൽ എം.ഡി ജയചന്ദ്രൻ അറിയാതെ 15 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായും പരാതിയുണ്ട്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പുതിയ കമ്പനിയുടെ പേരിലുള്ള തട്ടിപ്പ് വെളിവായത്. ഈ കേസിൽ മറ്റ് ചിലർ കൂടി പ്രതികളാകുമെന്ന് പൊലീസ് അറിയിച്ചു. തിരൂർ, എടപ്പാൾ, കണ്ണൂർ എന്നിവിടങ്ങളിലായി പ്രവർത്തിച്ചിരുന്ന തുഞ്ചത്ത് ജ്വല്ലേഴ്സ് ഒന്നര വർഷം മുമ്പാണ് കോടികളുടെ നിക്ഷേപവുമായി അടച്ചുപൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.