ഭക്​തർക്ക്​ നിർവൃതിയേകി തിരുമാന്ധാംകുന്നിൽ ആട്ടങ്ങയേറ്​

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ നടന്ന ആട്ടങ്ങയേറിൽ വൻ ഭക്തജന പങ്കാളിത്തം. ഭഗവതിയുടെ അനുഗ്രഹത്തിനായി ചൊവ്വാഴ്ച രാവിലെ പന്തീരടിപൂജക്ക് മുമ്പ് വടക്കേ നടയിലും ക്ഷേത്രമുറ്റത്തുമായി ഭക്തജനങ്ങൾ ഇരുഭാഗത്തായി നിന്ന് ആട്ടങ്ങയെറിഞ്ഞു. പന്തീരടിപൂജക്ക് ശേഷം നട തുറന്നതോടെ ക്ഷേത്രമുറ്റത്തുനിന്ന് നാലമ്പലത്തിലേക്കും ആട്ടങ്ങ എറിയുന്നതായിരുന്നു ചടങ്ങ്. ക്ഷേത്രോൽപത്തിയുമായി ബന്ധപ്പെട്ട ആട്ടങ്ങയേറിന് വിവിധ പ്രദേശത്തുനിന്നും ആളുകളെത്തിയിരുന്നു. ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യരും തമ്മിൽ നടന്ന യുദ്ധത്തെ അനുസ്മരിക്കുന്നതാണിത്. mpgma1 അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നടന്ന ആട്ടങ്ങയേറ് -ചിത്രം മുസ്തഫ അബൂബക്കർ mpgma2 അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നടന്ന ആട്ടങ്ങയേറ് -ചിത്രം മുസ്തഫ അബൂബക്കർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.