കഥകളിയെ ലോകത്തിന്​ പരിചയപ്പെടുത്തി മലയാളി ഗവേഷക​ൻ

കാളികാവ്: കഥകളിയെ അറബി വായന ലോകത്തിന് പരിചയപ്പെടുത്തി മലയാളി ഗവേഷക​െൻറ പ്രബന്ധം. പട്ടാമ്പി ചെമ്പുലങ്ങാട് സ്വദേശിയും ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥിയുമായ മുഹമ്മദലി വാഫിയുടേതാണ് പ്രബന്ധം. ഇൻറര്‍നാഷണല്‍ ഓര്‍ഗനൈേസഷന്‍ ഓഫ് ഫോക് ആര്‍ട്ടിന് (ഐ.ഒ.എഫ്.എ) കീഴില്‍ ബഹ്‌റൈനില്‍ നിന്ന് പുറത്തിറങ്ങുന്ന 'സഖാഫത്തു ശഅബിയ്യ' മാഗസിനിലാണ് പ്രസിദ്ധീകരിച്ചത്. കഥകളിയെക്കുറിച്ച് അറബിയില്‍ ഗവേഷണ പ്രബന്ധം അപൂർവമാണ്. മോഹിനിയാട്ടത്തെക്കുറിച്ച് നേരത്തേ എമിറേറ്റ് കള്‍ചറല്‍ ജേര്‍ണലിലും പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാളികാവ് വാഫി കാമ്പസിൽ അധ്യാപകനാണ്. ചെമ്പുലങ്ങാട് കരുവാട്ടില്‍ സൈതലവി-സുഹറ ദമ്പതികളുടെ മകനാണ്. ഭാര്യ: അമീറ. മക്കള്‍: ഫിദ ഫാത്തിമ, അയ്മന്‍ മുസ്തഫ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.