പ്രതിഷേധം ഫലം കണ്ടില്ല; മങ്കര ഇനി ഹാൾട്ടിങ്​ സ്​റ്റേഷൻ

മങ്കര (പാലക്കാട്): നിരന്തര പ്രതിഷേധങ്ങളും റെയിൽവേയുടെ കണ്ണ് തുറപ്പിക്കാതായതോടെ, നൂറ്റാണ്ടി‍​െൻറ പാരമ്പര്യമുള്ള മങ്കര സ്റ്റേഷൻ ഇനി ഹാൾട്ടിങ് സ്റ്റേഷൻ മാത്രം. റെയിൽവേ സ്റ്റേഷനും ഓഫിസും അടച്ചുപൂട്ടി. വരുമാനം കുറവാണെന്ന കാരണം പറഞ്ഞാണിത്. നിലവിൽ മെമു ഉൾെപ്പടെ അഞ്ച് െട്രയിനുകൾക്കാണ് മങ്കരയിൽ സ്റ്റോപ്പുള്ളത്. ടിക്കറ്റ് നൽകൽ സ്വകാര്യവ്യക്തിയെ ഏൽപിച്ചിരിക്കുകയാണ്. എന്നാൽ, ഇത് എത്രകാലമുണ്ടാകുമെന്നുറപ്പില്ല. ദീർഘദൂര ടിക്കറ്റുകളൊന്നും ഇവിടെ ലഭ്യമാകില്ല. 1915ൽ സ്ഥാപിച്ച സ്റ്റേഷനാണ് ചൊവ്വാഴ്ച മുതൽ ഹാൾട്ടിങ് സ്റ്റേഷനായി മാറിയത്. ഇതി‍​െൻറ ഭാഗമായി ഐ.ബി.എസ് സിഗ്നൽ സംവിധാനം നിലവിൽ വന്നു. പറളി, ലെക്കിടി സ്റ്റേഷനിലെ മാസ്റ്റർമാർക്കായിരിക്കും സിഗ്നൽ സംവിധാന ചുമതല. സ്റ്റേഷനിലെ സാമഗ്രികൾ റെയിൽവേ തിരിെകക്കൊണ്ടുപോയി. താൽക്കാലിക ജീവനക്കാരടക്കം പത്തോളം പേർ ചൊവ്വാഴ്ച രാവിലെതന്നെ പടിയിറങ്ങി. ഷൊർണൂരിൽനിന്നെത്തിയ ട്രാഫിക് ഇൻസ്പെക്ടർ ജോൺസണും പത്തോളം ഉദ്യോഗസ്ഥരും മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ജിൻസി, വൈസ് പ്രസിഡൻറ് ശശി എന്നിവരുമെത്തിയിരുന്നു. അവസാന സ്റ്റേഷൻ മാസ്റ്റർ ചെർപുളശ്ശേരി സ്വദേശി രാജലക്ഷ്മിക്കും ജീവനക്കാർക്കും മങ്കര പഞ്ചായത്തി‍​െൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചിത്രം. pkg1 മങ്കര റെയിൽവേ സ്േറ്റഷൻ അടച്ചുപൂട്ടുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.