തെരുവിൽ അലഞ്ഞ രണ്ട്​ ബാല്യങ്ങൾക്ക് അഭയകേന്ദ്രം

മഞ്ചേരി: ബസ്സ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞ് നടന്ന നാടോടികളോടൊപ്പമുള്ള ഏഴും ഒമ്പതും വയസ്സുള്ള രണ്ട് കുട്ടികളെ പുനരധിവസിപ്പിക്കാൻ യുവജന സംഘടന പ്രവർത്തകർ നടത്തിയ ശ്രമം വിജയം കണ്ടു. തമിഴ് നാടോടികളുടെ മക്കളായ രണ്ട് കുട്ടികളെ സാമൂഹികനീതി വകുപ്പ് പ്രതിനിധികളെയുമായെത്തിയാണ് പുനരധിവാസ കേന്ദ്രത്തിലേക്കയക്കാൻ വഴിയൊരുക്കിയത്. മാതാപിതാക്കൾക്കൊപ്പം കടവരാന്തകളിലായിരുന്നു ഇവരുടെ വാസം. പഴയ സാധനങ്ങൾ പെറുക്കി ജീവിക്കുകയാണ് കുടുംബം. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അക്ബർ മിനായിയുടെ നേതൃത്വത്തിലാണ് ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രതിനിധികളെ വിവരമറിയിച്ചത്. ചൈൽഡ് ലൈൻ വളൻറിയർമാർ മുൻകൈയെടുത്ത് സി.ഡബ്ല്യൂ.സിക്ക് മുന്നിൽ ഹാജരാക്കി. കുട്ടികളുടെ പഠനത്തിന് വഴിയൊരുങ്ങുമെങ്കിൽ എവിടേക്കും അയക്കാൻ സന്നദ്ധരാണെന്ന് മണികണ്ഠനും കുയിലമ്മയും പറഞ്ഞു. കോഴിക്കോട്ടെ അഭയകേന്ദ്രത്തിലേക്കാണ് കുട്ടികളെ അയക്കുന്നത്. മനോജ്, അജ്മൽ, സാലിൻ വല്ലാഞ്ചിറ, ജയകുമാർ, ഹനീഫ തുടങ്ങിയവർ സംബന്ധിച്ചു. നേരത്തേ സന്നദ്ധസംഘടന പ്രവർത്തകർ ഇടപെട്ട് നാലുമാസം പ്രായമായ ഒരു കുഞ്ഞിനെയും അമ്മയെയും ഇത്തരത്തിൽ സംരക്ഷണകേന്ദ്രത്തിൽ അയച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.