മലപ്പുറത്തിന് ഇന്ന് 'ഫുട്ബാൾ ഡേ'

സൗഹൃദ മത്സരവും സന്തോഷ് ട്രോഫി താരസംഗമവും കോട്ടപ്പടി സ്റ്റേഡിയത്തിൽ മലപ്പുറം: കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തേടനുബന്ധിച്ച് ബുധനാഴ്ച ഒരുക്കുന്ന 'ഫുട്ബാൾ ഡേ'യിൽ കേരള പൊലീസ്-ഗോകുലം എഫ്.സി സൗഹൃദ മത്സരം, സന്തോഷ് ട്രോഫി താരസംഗമം, സെവൻസ് ടൂർണമ​െൻറ് തുടങ്ങിയവ നടക്കും. രാവിലെ 7.30ന് പ്രാദേശിക പ്രസ് ഫോറങ്ങൾ അണിനിരക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് മലപ്പുറം ഗവ. കോളജ് മൈതാനത്ത് സൂപ്പർ അഷ്റഫ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് കോട്ടപ്പടി സ്റ്റേഡിയത്തിൽ 'സോക്കർ സായാഹ്നം' പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അരനൂറ്റാണ്ടിനിടെ മലപ്പുറത്തുനിന്ന് സന്തോഷ് ട്രോഫി ജഴ്സിയണിഞ്ഞ താരങ്ങൾ ഒത്തുചേരും. മലപ്പുറം പ്രസ് ക്ലബ് ഇലവനുമായി ഇവർ പ്രദർശന മത്സരവും കളിക്കും. തുടർന്ന് ഗോകുലം എഫ്.സിയെ കേരള പൊലീസ് സൗഹൃദമത്സരത്തിൽ നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.