ജില്ല ആശുപത്രിയുടെ ശോച‍്യാവസ്ഥക്കെതിരെ പ്രതിഷേധം ----------------------------

നിലമ്പൂര്‍: ജില്ല ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധവുമായി ആശുപത്രിയിലെത്തി. അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക, കാര്‍ഡിയാക് ഐ.സി.യു സേവനം കാര്യക്ഷമമാക്കുക, ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികള്‍ മുമ്പ് ആശുപത്രിക്കു മുന്നില്‍ ഉപവാസ സമരം നടത്തിയിരുന്നു. ഇത് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച തൊഴിലാളികൾ ആശുപത്രിയിലെത്തിയത്. ആവശ‍്യങ്ങൾ അടുത്ത എച്ച്.എം.സി യോഗത്തില്‍ അവതരിപ്പിക്കുമെന്ന ആശുപത്രി സൂപ്രണ്ട് ഡോ. സി. ഹമീദ് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. റഹീം ചോലയില്‍, ടി.എം.എസ് ആസിഫ്, അഷ്‌റഫ് ബാവ, ജോയ് തോപ്പില്‍, ടി. സുനില്‍ എന്നിവര്‍ നേതൃത്വം നൽകി. പടം:4- ഓട്ടോ തൊഴിലാളികൾ ആശുപത്രി സൂപ്രണ്ടുമായി ചർച്ച നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.