തുലാമാസ വാവുബലിക്ക് ഒരുക്കങ്ങളായി

പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ശിവക്ഷേത്രത്തിലെ . പിതൃതര്‍പ്പണം നടത്താനെത്തിയവരുടെ തിരക്ക് കൂടിവരുന്നതിനാല്‍ ഭക്തജനങ്ങളുടെ സൗകര്യത്തിനായി കൗണ്ടറില്‍നിന്നും തര്‍പ്പണ രസീതി എടുത്തശേഷം പുഴക്കടവിലുള്ള പ്രത്യേക കൗണ്ടറില്‍നിന്നും ടോക്കണ്‍ മാറ്റിവേണം പിതൃതര്‍പ്പണം നടത്തുവാന്‍ എത്തേണ്ടത്. വ്യാഴാഴ്ച പുലര്‍ച്ച അഞ്ചിന് ബലിതര്‍പ്പണം ആരംഭിക്കും. അരയൂർ ശിവകുമാർ നമ്പീശൻ, മംഗലംപറ്റ രാധാകൃഷ്ണൻ നമ്പീശൻ എന്നിവരും വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം മേൽശാന്തി വി.എം. വിജയകുമാർ എമ്പ്രാന്തിരിയും കാര്‍മികത്വം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.