എടക്കുളത്തി​െൻറ കലാകാരൻ കെ.എം. ബാവ ഓർമയായി

എടക്കുളത്തി​െൻറ കലാകാരൻ കെ.എം. ബാവ ഓർമയായി തിരുനാവായ: അരനൂറ്റാണ്ടിലേറെക്കാലം മാപ്പിള ഗാനമേള, മാജിക്, മോണോ ആക്ട് രംഗത്ത് നിറഞ്ഞുനിന്ന് ആയിരങ്ങളുടെ മനം കവർന്ന കെ.എം. ബാവ ഓർമയായി. 1955-95 കാലഘട്ടത്തിൽ കേരളത്തിനകത്തും പുറത്തുമായി അയ്യായിരത്തിലധികം വേദികളെ ധന്യമാക്കിയ കെ.എം. ബാവയുടെ ഗാനമേള അക്കാലത്തെ കല്യാണ സദസ്സുകളിൽ ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ബാവയുടെ മാജിക്കും മോണോ ആക്ടുമില്ലാത്ത സ്കൂൾ വാർഷികാഘോഷങ്ങളും ഉത്സവങ്ങളും വിരളമായിരുന്നു. 13-ാം വയസ്സിൽ കല്യാണ സദസ്സുകളിൽ പാടിത്തെളിഞ്ഞ ബാവ ആധുനിക സംഗീതോപകരണങ്ങളൊന്നുമില്ലാത്ത അന്ന് സ്വന്തം ഹാർമോണിയവും തബലയുമൊക്കെ ഉപയോഗിച്ചാണ് പരിപാടികൾ നടത്തിയിരുന്നത്. ഒട്ടേറെ ശിഷ്യഗണങ്ങളുള്ള ബാവയുടെ സംഗീതസ്വരം നിലച്ചത് 1995ൽ ഒരു വേദിയിൽ പാടിക്കൊണ്ടിരിക്കെ തളർന്നുവീണതോടെയാണ്. 2001ൽ ദേശീയ യുവജന വാരാഘോഷത്തി​െൻറ ഭാഗമായി രാജീവ് ഗാന്ധി മെമോറിയൽ കൾചറൽ സൊസൈറ്റി എടക്കുളം കാദനങ്ങാടിയിൽ ഒരുക്കിയ ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു. സംഗീതസ്വരം നിലച്ചതോടെ കടം വന്ന് വിഷമാവസ്ഥയിലായതിനാൽ എടക്കുളത്തെ ഭൂമി വിറ്റ് എടയൂരിലേക്ക് താമസം മാറ്റി. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.