അധ്യാപക പരിശീലനത്തിന് തുടക്കം

വണ്ടൂർ: ഐ.സി.ഡി.എസ് കമ്യൂണിറ്റി അധ്യാപക പരിശീലനത്തിന് പഞ്ചായത്തിൽ തുടക്കമായി. കൃഷിഭവൻ ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് രോഷ്നി കെ. ബാബു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ നിലവിലെ സ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾപഠന പ്രക്രിയക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇതി​െൻറ ഭാഗമായി ഓരോ വാർഡിൽനിന്ന് ആറുപേരെ പങ്കെടുപ്പിച്ചുള്ള ഐ.സി.ഡി.എസ് പരിശീലന പരിപാടി ആരംഭിച്ചു. സി.ഡി.എസ് പ്രസിഡൻറ് വി. രാധാമണി അധ്യക്ഷത വഹിച്ചു. സി. ഖദീജ ക്ലാസെടുത്തു. കെ.സി. നിർമല, എം. രാമചന്ദ്രൻ, എസ്. ഷീല, കെ. അബ്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.