പുലാമന്തോളിൽ സ്ത്രീകൂട്ടായ്മക്ക് തുടക്കം

പുലാമന്തോൾ: ജാതി, മത, രാഷ്ട്രീയ ഭേദമന്യേ സ്ത്രീകളുടെ ബഹുമുഖ വളർച്ചക്കായി പുലാമന്തോളിൽ സ്ത്രീകൂട്ടായ്മക്ക് തുടക്കമായി. 'സഖി' എന്ന പേരിലറിയപ്പെടുന്ന കൂട്ടായ്മയുടെ ലോഗോ പ്രകാശനവും ബോധവത്കരണ സെമിനാറും ബുധനാഴ്ച പുലാമന്തോൾ വ്യാപാരഭവനിൽ നടക്കും. 'കുടുംബിനികളുടെ വ്യക്തിത്വ വികസനം' എന്ന വിഷയത്തിൽ പ്രേമലത ടീച്ചർ ക്ലാസെടുക്കും. ലോഗോ പ്രകാശനം ജീവകാരുണ്യ പ്രവർത്തകയായ വിജയലക്ഷ്മി ടീച്ചർ കൊളത്തൂർ നിർവഹിക്കും. ചടങ്ങിൽ റോഹിങ്ക്യൻ അഭയാർഥികൾക്ക് വേണ്ടി സ്ത്രീകൾ ശേഖരിച്ച വസ്ത്രങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറുമെന്നും സംഘാടകർ അറിയിച്ചു. സംഘടനയിൽ അംഗമാവാൻ ഉദ്ദേശിക്കുന്നവർ ബുധനാഴ്ച ഉച്ചക്ക് ശേഷം പുലാമന്തോൾ വ്യാപാര ഭവനിൽ നടക്കുന്ന ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും ഇവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.