വെങ്ങാട്^മൂർക്കനാട് റോഡ് പുനർനിർമാണം: പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി

വെങ്ങാട്-മൂർക്കനാട് റോഡ് പുനർനിർമാണം: പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി കൊളത്തൂർ: തകർന്ന് വാഹനഗതാഗതം ദുരിതമായ മൂർക്കനാട്-വെങ്ങാട് ഗ്രാമീണ റോഡ് റബറൈസ്ഡ് ചെയ്യാനുള്ള നടപടികൾക്ക് തുടക്കമായി. ഇതി​െൻറ ഭാഗമായി മൂർക്കനാട്, വെങ്ങാട് ഭാഗങ്ങളിൽ റോഡ് അളന്ന് തിട്ടപ്പെടുത്തുന്ന ജോലികൾ തുടങ്ങി. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ഈ ഗ്രാമീണ റോഡിൽ പുന്നക്കാട് മുതൽ -വെങ്ങാട് വരെയുള്ള ഒമ്പത് കിലോമീറ്റർ പാെട തകർന്നിട്ട് കാലങ്ങളായി. റോഡി​െൻറ വീതികുറവും വെങ്ങാട് പോത്തുള്ളിച്ചിറ തോട് പാലത്തി​െൻറ ബലക്ഷയവും റോഡ് നവീകരണത്തിന് തടസ്സമായിരുന്നു. കാലങ്ങളായി നാട്ടുകാരുടെ ആവശ്യമായിരുന്ന റോഡി​െൻറ പുനർനിർമാണം തുടങ്ങുന്നതിൽ പ്രദേശവാസികൾ ആശ്വാസത്തിലാണ്. photo kolathur vengad road: വെങ്ങാട്-മൂർക്കനാട് റോഡ് പുനർനിർമാണ ഭാഗമായി റോഡ് അളക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.