എൻജിനീയർമാരില്ല; വട്ടംകറങ്ങി ത്രിതല പഞ്ചായത്തുകൾ

മലപ്പുറം: സാേങ്കതിക വിഭാഗം ഉദ്യോഗസ്ഥരുടെ കുറവ് ത്രിതല പഞ്ചായത്തുകളിലെ പദ്ധതി പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നു. ജില്ലയിൽ 20ലധികം പഞ്ചായത്തുകളിൽ അസി. എൻജിനീയർമാരില്ല. മിക്കവർക്കും രണ്ടും അതിലധികവും പഞ്ചായത്തുകളുടെ അധികച്ചുമതലയുണ്ട്. ഇവർക്ക് എല്ലായിടത്തും ഒാടിയെത്താനാവുന്നില്ല. ഫീൽഡ് പരിശോധന കഴിഞ്ഞ് മാസങ്ങളായിട്ടും പല പദ്ധതികളുടേയും എസ്റ്റിമേറ്റ് തയാറാക്കൽ നടന്നിട്ടില്ല. ഗ്രാമ, േബ്ലാക്ക്, ജില്ല പഞ്ചായത്തുകളുടെ മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കലും സാേങ്കതികാനുമതിയുമടക്കം മുഴുവൻ ഉത്തരവാദിത്തങ്ങളും എൻജിനീയറിങ് വിഭാഗത്തിലാണ്. എം.പി, എം.എൽ.എ, ഫ്ലഡ് ഉൾപ്പെടെ ഫണ്ടുകളിലെ പ്രവൃത്തികളുടെ സാേങ്കതിക നടപടി പൂർത്തിയാക്കേണ്ടതും തദ്ദേശഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗമാണ്. ഫീൽഡ് സ്റ്റാഫി​െൻറ കുറവാണ് പദ്ധതി പ്രവർത്തനത്തിന് വിഘാതമായത്. ത്രിതല പഞ്ചായത്തുകളിൽ സാേങ്കതിക വിഭാഗത്തിന് ഭാരിച്ച ജോലികളുണ്ട്. ഇവ സമയബന്ധിതമായി തീർക്കാനാവശ്യമായ എൻജിനീയറിങ് തസ്തിക തദ്ദേശഭരണവകുപ്പിലില്ല. നിലവിലെ ഒഴിവുകൾ തന്നെ നികത്തപ്പെടാത്തത് പ്രശ്നം സങ്കീർണമാക്കുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിനെതുടർന്ന് പെരുമാറ്റച്ചട്ടം നിലവിൽ വന്നത് ഒരു മാസത്തോളം പദ്ധതി നിർവഹണത്തിന് തടസ്സമായിരുന്നു. സാേങ്കതിക നടപടികൾ എങ്ങുമെത്തിയിട്ടില്ലാത്തതിനാൽ ഇൗ മാസം 25നകം ജില്ല ആസൂത്രണ സമിതി അംഗീകാരം നേടിയെടുക്കൽ ദുഷ്കരമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.