ആ കരച്ചിലിൽ കുട്ടിക്കൊമ്പന്​ തിരികെക്കിട്ടിയത്​ പ്രാണൻ

നിലമ്പൂർ: നാടുകാണി ചുരത്തിൽനിന്ന് കൊക്കയിലേക്ക് വീണ് പാറയിടുക്കിൽ കുടുങ്ങിയ നാല് മാസത്തോളം പ്രായമുള്ള കുട്ടിക്കൊമ്പനെ വനപാലകർ രക്ഷപ്പെടുത്തി. ഒന്നാം വളവിന് മുകളിൽ പോക്കാംകുണ്ടിലെ പാറയിടുക്കിലാണ് ആന കുടുങ്ങിക്കിടന്നത്. ചുരം പാതയിലൂടെ പ്രഭാതസവാരി നടത്തിയവർ തിങ്കളാഴ്ച രാവിലെ കാട്ടിനുള്ളിൽനിന്ന് അസാധാരണ ശബ്ദം കേട്ടിരുന്നു. ചൊവ്വാഴ്ച രാവിലെയും സമാനരീതിയിലുള്ള ശബ്ദം കേട്ടതോടെ ഇവർ വനപാലകരെ അറിയിക്കുകയായിരുന്നു. രാവിലെ ഒമ്പതരയോടെ ഫോറസ്റ്റർ കിഴക്കേപ്പാട് ശിവദാസ‍​െൻറയും ഗാർഡുമാരായ രമേശൻ, ശ്രീജേഷ്, വാച്ചർ റഷീദി‍​െൻറയും നേതൃത്വത്തിൽ തിരച്ചിൽ നടത്തി. ഫലമില്ലാതെ മടങ്ങവെ വീണ്ടും ശബ്ദം കേട്ടു. തുടർന്ന് നടന്ന തിരച്ചിലിനിടെയാണ് പാറക്കെട്ടിൽ കുടുങ്ങിയ കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. ഇവിടെ 150ഓളം മീറ്റർ ഉയരത്തിൽ ആനക്കൂട്ടം കടന്നുപോയ പാതയുണ്ട്. ഇവിടെനിന്ന് താഴ്ചയിലേക്ക് വീണതാണെന്നാണ് കരുതുന്നത്. മുഖത്തും മസ്തിഷ്കത്തിലും ചെറിയ മുറിപ്പാടുകളുണ്ട്. ആനമറിയിലെ വനം ഔട്ട്പോസ്റ്റിലെത്തിച്ച കുട്ടിക്കൊമ്പനെ പരിശോധിച്ച വഴിക്കടവ് സീനിയർ വെറ്ററിനറി സർജൻ ഡോ. ഡി. രാമചന്ദ്ര‍​െൻറ നിർദേശപ്രകാരം വനപാലകർ ശുശ്രൂഷ നൽകി. ക്ഷീണം മാറിവരുന്നുണ്ടെന്നും ആരോഗ‍്യം മെച്ചപ്പെെട്ടന്നും ഡോക്ടർ പറഞ്ഞു. നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഡോ. ആർ. ആടലരശനും വഴിക്കടവ് റേഞ്ച് ഓഫിസർ സമീറും സ്ഥലത്തെത്തിയിരുന്നു. പൂർണ ആരോഗ‍്യവാനായതിന് ശേഷം കോടനാേട്ടക്കോ തിരുവനന്തപുരം കോട്ടൂരിലേക്കോ കൊണ്ടുപോകാനാണ് ആലോചന. വിദഗ്ധ ചികിത്സ നൽകാൻ കോന്നിയിൽനിന്ന് വനം വെറ്ററിനറി സർജൻ ഡോ. ജയകുമാർ ബുധനാഴ്ച ആനമറിയിലെത്തും. nbr photo1 വനമേഖലയിലെ പാറക്കെട്ടുകൾക്കിടയിൽനിന്ന് കുട്ടിക്കൊമ്പനെ വനപാലകർ രക്ഷപ്പെടുത്തുന്നു nbr photo2 ആനമറി വനം ക്വാർട്ടേഴ്സിലെത്തിച്ച കുട്ടിക്കൊമ്പൻ വനപാലകരുടെ പരിചരണത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.