പത്രപ്രവർത്തക യൂനിയൻ സംസ്​ഥാന സമ്മേളനം 28, 29 തീയതികളിൽ മലപ്പുറത്ത്​

മലപ്പുറം: കേരള പത്രപ്രവർത്തക യൂനിയൻ 54ാം സംസ്ഥാന സമ്മേളനം ഒക്ടോബർ 28, 29 തീയതികളിൽ മലപ്പുറം ഗൗരി ലങ്കേഷ് നഗറിൽ (റോസ് ലോഞ്ച്) നടക്കും. 28ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് പി.എ. അബ്്ദുൽ ഗഫൂർ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ പി. ഉബൈദുല്ല, എ.പി. അനിൽകുമാർ, പി.വി. അൻവർ, പി.കെ. ബഷീർ, അഡ്വ. എം. ഉമ്മർ, മഞ്ഞളാംകുഴി അലി, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ പങ്കെടുക്കും. സമ്മേളനം വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്. സുനിൽ കുമാർ, എം.പിമാരായ പി.വി. അബ്്ദുൽ വഹാബ്, എം.ഐ. ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് മ്യൂസിക് ഈവ്, ആട്ടക്കളം എന്നീ കലാപരിപാടികളും നടക്കും. 29ന് രാവിലെ ഒമ്പത് മുതൽ പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് നാലിന് സമാപന സമ്മേളനം കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ പി.കെ. അബ്്ദുറബ്ബ്, വി. അബ്ദുറഹ്മാൻ, സി. മമ്മൂട്ടി, ടി.എ. അഹമ്മദ് കബീർ, പി. അബ്ദുൽഹമീദ്, ടി.വി. ഇബ്രാഹിം, കെ.എൻ.എ. ഖാദർ തുടങ്ങിയവർ സംസാരിക്കും. വൈകീട്ട് ആറിന് ഉമ്പായിയുടെ ഗസൽസന്ധ്യ നടക്കും. സമ്മേളനത്തിന് മുന്നോടിയായി 18ന് ഫുട്ബാൾ ഡേ. 21ന് ഇക്കണോമിക് സമ്മിറ്റ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. അന്നേദിവസം സ്കൂൾ വിദ്യാർഥികൾക്ക് റാക്കിങ് െബ്രയിൻ (ലൈവ് ക്വിസ് മത്സരം), കോളജ് വിദ്യാർഥികൾക്ക് ഉപന്യാസ മത്സരം എന്നിവ നടക്കും. 22ന് മുൻകാല പത്രപ്രവർത്തക സംഗമം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അന്നുതന്നെ വിദ്യാർഥികൾക്ക് ചിത്രരചന മത്സരവും നടക്കും. 23ന് പ്രാദേശിക പത്രപ്രവർത്തക സംഗമം. 24ന് പ്രവാസ സെമിനാർ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. 25ന് മാധ്യമ സെമിനാർ തിരൂർ മലയാളം സർവകലാശാല കാമ്പസിൽ കവിത ലങ്കേഷ് ഉദ്ഘാടനം ചെയ്യും. ഒൗട്ട് ലുക്ക് എഡിറ്റർ ഇൻ ചാർജ് രാജേഷ് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. 26ന് േട്രഡ് യൂനിയൻ സെമിനാർ എളമരം കരീം ഉദ്ഘാടനം ചെയ്യും. 27ന് വിളംബര ജാഥ. വാർത്തസമ്മേളനത്തിൽ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി സി. നാരായണൻ, സ്വാഗതസംഘം ജനറൽ കൺവീനർ സുരേഷ് എടപ്പാൾ, ട്രഷറർ സമീർ കല്ലായി, പ്രസ് ക്ലബ് പ്രസിഡൻറ് ഐ. സമീൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.