ഭൂരേഖ കമ്പ്യൂട്ടർവത്കരണ ക്യാമ്പ്

പട്ടാമ്പി: താലൂക്കിലെ വിവിധ വില്ലേജുകളിൽ 20 മുതൽ 23 വരെ ഭൂരേഖ കമ്പ്യൂട്ടർവത്കരണ ക്യാമ്പ് നടത്തും. സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലെയും ഭൂമിയുടെ കൈവശക്കാരുടെ പേരുവിവരം ഡിജിറ്റലൈസ് ചെയ്യുന്നതി​െൻറ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്. കൈവശഭൂമിയുടെ ആധാരം (അടിയാധാരങ്ങൾ സഹിതം) പട്ടയം, നടപ്പുവർഷത്തെ ഭൂനികുതി അടച്ച രശീത് എന്നിവയുടെ അസ്സലും പകർപ്പും ഹാജരാക്കി കൈവശ ഭൂമിക്ക് തണ്ടപ്പേർ അക്കൗണ്ട് സ്വന്തംപേരിൽ ലഭ്യമാക്കാനാണ് ക്യാമ്പ്. ഭൂമിയുടെ നിയമാനുസൃത കൈവശക്കാർക്ക് തണ്ടപ്പേർ അനുവദിച്ചുനൽകാൻ ഇതോടെ കഴിയും. ക്യാമ്പിലെത്തി വസ്തുവിവരങ്ങളും രേഖകളും ഹാജരാക്കുന്നവർക്ക് ഭാവിയിൽ ഭൂമി രജിസ്ട്രേഷനുള്ള തണ്ടപ്പേർ പകർപ്പ്, കൈവശ സർട്ടിഫിക്കറ്റ്, സർവേ െറേക്കാഡുകളുടെ പകർപ്പ് എന്നിവ വളരെ വേഗം വില്ലേജ് ഓഫിസിൽനിന്ന് ലഭിക്കാനും ഭൂനികുതി സ്വന്തം പേരിൽ നേരിട്ടോ നെറ്റ് ബാങ്കിങ് വഴിയോ അനായാസം അടക്കാനും കഴിയും. പട്ടയം, ആധാരം എന്നിവയുടെ അസ്സൽ ലഭ്യമല്ലാത്തവർ സാക്ഷ്യപ്പെടുത്തിയ പകർപ്പും പിന്നീട് ആവശ്യപ്പെടുന്ന മുറക്ക് അസ്സലും ഹാജരാക്കണം. സ്വന്തം വിലാസത്തിന് പുറമെ മൊബൈൽ നമ്പർ, ആധാർ നമ്പർ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. 20ന് ഓങ്ങല്ലൂർ രണ്ട്, കൊപ്പം, വിളയൂർ, ആനക്കര, തിരുമിറ്റക്കോട് രണ്ട്, 21ന് കുലുക്കല്ലൂർ, മുതുതല, വല്ലപ്പുഴ, തിരുവേഗപ്പുറ, കപ്പൂർ, തിരുമിറ്റക്കോട്, 23ന് നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി, പട്ടിത്തറ, പട്ടാമ്പി എന്നീ വില്ലേജുകളിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ക്യാമ്പ് നടക്കും. കൂടുതൽ വിവരങ്ങളും അപേക്ഷഫോറങ്ങളും അതത്‌ വില്ലേജ് ഓഫിസുകളിൽനിന്ന് ലഭിക്കുമെന്ന് പട്ടാമ്പി താലൂക്ക് ഭൂരേഖ തഹസിൽദാർ പി.എൻ. അനി, െഡപ്യൂട്ടി തഹസിൽദാർമാരായ എസ്. മണിദാസ്, വി.പി. സെയ്തുമുഹമ്മദ് എന്നിവർ അറിയിച്ചു. ഉപജില്ലയുടെ അഭിമാനമുയർത്തി വർഷ മുരളീധരൻ പട്ടാമ്പി: കായികമേളയിൽ വർഷ മുരളീധര‍​െൻറ ഇരട്ട സ്വർണം ഉപജില്ലക്ക് അഭിമാനമായി. ഹൈജംപ്, ലോങ് ജംപ് ജൂനിയർ വിഭാഗങ്ങളിലാണ് വർഷ സ്വർണം നേടിയത്. കൊപ്പം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. കായികാധ്യാപകൻ ഹരിദേവ‍​െൻറ ശിക്ഷണത്തിലാണ് വർഷയുടെ കുതിപ്പ്. കഴിഞ്ഞ വർഷം ദേശീയ മീറ്റിലും വർഷ സ്വർണക്കൊയ്ത്ത് നടത്തിയിരുന്നു. നിഖിത ദാസി​െൻറ ലോങ്ജംപിലെ വെള്ളി മെഡലും ജി.പി. മേഘയുടെ ജാവലിൻ ത്രോയിലെ വെങ്കലം, ഷോട്ട്പുട്ടിലെ വെള്ളി മെഡലുകളും കൊപ്പം ഹൈസ്കൂളിനൊപ്പം ഉപജില്ലയുടെ നേട്ടമായി. ചിത്രം: വർഷ മുരളീധരൻ കായികാധ്യാപകൻ ഹരിദേവനൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.