പൊന്നാനി ഏരിയയിൽ സി.പി.എം ലോക്കൽ സമ്മേളനങ്ങൾ തുടങ്ങി

പൊന്നാനി: ഏരിയയിലെ സി.പി.എം ലോക്കൽ സമ്മേളനങ്ങൾക്ക് തുടക്കമായി. വെളിയങ്കോട് ലോക്കൽ കമ്മിറ്റി സമ്മേളനത്തോടെയാണ് തുടങ്ങിയത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.- പി.എം. -ആറ്റുണ്ണി തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ പ്രഫ. എം.എം. നാരായണൻ, ടി.എം. -സിദ്ദീഖ്, ഏരിയ സെക്രട്ടറി എ.കെ. മുഹമ്മദുണ്ണി, സുരേഷ് കാക്കാത്ത്, എൻ.കെ. ഹുസൈൻ എന്നിവർ സംസാരിച്ചു. പി.പി. ബാലൻ പതാക ഉയർത്തി. സുനിൽ കാരാട്ടയിലിനെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. പ്രകടനവും പൊതുസമ്മേളനവും ചൊവ്വാഴ്ച വൈകീട്ട് വെളിയേങ്കാട് അങ്ങാടിയിൽ നടക്കും. 18, 19 തീയതികളിൽ പൊന്നാനി എൽ.സി സമ്മേളനം ഉറൂബ്നഗറിൽ നടക്കും. പൊന്നാനി- ഉപജില്ല കലോത്സവം നവംബർ രണ്ടാം വാരം; സ്വാഗതസംഘം രൂപവത്കരിച്ചു പൊന്നാനി-: 30-ാമത് പൊന്നാനി ഉപജില്ല കലോത്സവത്തിന് ഇത്തവണ പൊന്നാനി എം.ഐ ഹയർ സെക്കൻഡറി സ്കൂളിൽ വേദിയൊരുങ്ങും. നവംബർ രണ്ടാം വാരത്തിൽ നടക്കുന്ന കലോത്സവത്തിന് മുന്നോടിയായുള്ള സ്വാഗതസംഘ രൂപവത്കരണ യോഗം നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുബൈദ ബക്കർ, ജില്ല പഞ്ചായത്ത് അംഗം സമീറ ഇളയേടത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് എം.പി. നിസാർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ അശ്റഫ് പറമ്പിൽ, ഷീന സുദേശൻ, പി.ടി.എ പ്രസിഡൻറുമാരായ യു.കെ. അബൂബക്കർ, വി. ശരീഫ്, എ.ഇ.ഒ മുഹമ്മദലി, എം. വിനോദ്, മാറഞ്ചേരി പഞ്ചായത്ത് അംഗം കെ.വി. ഹംസ, വി.പി. ഹുസൈൻകോയ തങ്ങൾ, ടി.വി. അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ടി.എഫ്. ജോയ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ടി.എം. മുഹമ്മദ് സൈനുദ്ദീൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ് കെ.എൻ. നൂർജഹാൻ നന്ദിയും പറഞ്ഞു. യോഗത്തിൽ വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.