ഐ ലീഗ് ആതിഥേയത്വം നഷ്​ടപ്പെട്ട മലപ്പുറത്തിന് 'സാന്ത്വന'വുമായി ഗോകുലം നാളെ ഇറങ്ങുന്നു

മലപ്പുറം: ഐ ലീഗിൽ പ്രവേശനം ലഭിച്ചെങ്കിലും സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാൻ അവസരമില്ലാത്ത ഗോകുലം എഫ്.സി ബുധനാഴ്ച കോട്ടപ്പടി സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. വൈകീട്ട് നാലിന് കേരള പൊലീസ് ടീമുമായി ഗോകുലം സൗഹൃദ മത്സരം കളിക്കും. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഫുട്ബാൾ ഡേ'യുടെ ഭാഗമായാണ് ഗോകുലം എഫ്.സി-കേരള പൊലീസ് മത്സരം. മലപ്പുറം ആസ്ഥാനമായ ടീമി​െൻറ ഹോം ഗ്രൗണ്ട് പയ്യനാട് സ്റ്റേഡിയമാണ്. എന്നാൽ, ഇവിടെ ഫ്ലഡ്ലിറ്റ് സ്ഥാപിക്കാത്തതിനാലാണ് ഐ ലീഗ് മത്സരങ്ങൾ നഷ്ടമാവുന്നത്. ഗോകുലത്തി​െൻറ ഹോം മത്സരങ്ങൾ കോഴിക്കോട്ടാണ് നടക്കുക. മലപ്പുറത്ത് തുടരാൻ തന്നെയായിരുന്നു ടീമിന് താൽപര്യമെന്നും സാഹചര്യങ്ങൾ പ്രതികൂലമായതിനാലാണ് കോഴിക്കോട്ടേക്ക് പോവുന്നതെന്നും സഹപരിശീലകൻ കെ. ഷാജിറുദ്ദീൻ പയുന്നു. മുൻ ഐ.എസ്.എൽ താരം സുഷാന്ത് മാത്യൂ നയിക്കുന്ന സംഘത്തിൽ നൈജീരിയക്കാരൻ ബെല്ലോ റസാഖ്, അർജുൻ ജയരാജ്, ഷിഹാദ് നെല്ലിപ്പറമ്പൻ, അനന്തു മുരളി തുടങ്ങിയവരുണ്ടാവും. സംസ്ഥാന ഫുട്ബാളിലെ പരമ്പരാഗത ശക്തികളായ പൊലീസ് ടീമിന് വേണ്ടി കെ. ഫിറോസ്, ജിംഷാദ് ബബ്ലു, മർസൂഖ്, അനീഷ്, രാഹുൽ, അഭിജിത്, നിഷാദ് ഉൾപ്പെടെയുള്ള പ്രമുഖരും കളിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.