തൊണ്ടിമുതലായ 225 ഗ്രാം സ്വർണം കണ്ടെടുത്തു

പാലക്കാട്: കഴിഞ്ഞയാഴ്ച പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത കുപ്രസിദ്ധ മാല മോഷ്ടാവ് മിന്നൽ ജവാദ് വിറ്റ തൊണ്ടിമുതലുകൾ കണ്ടെടുത്തു. പ്രതിയെയും മോഷണ മുതലുകളും തിങ്കളാഴ്ച പൊലീസ് കോടതിയിൽ ഹാജരാക്കി. കോയമ്പത്തൂർ, പൊള്ളാച്ചി, ഉടുമൽപേട്ട, മേട്ടുപ്പാളയം എന്നിവിടങ്ങളിലെ സ്വർണ വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് ഏകദേശം 225 ഗ്രാം സ്വർണം പൊലീസ് കണ്ടെടുത്തത്. തൊണ്ടി മുതലുകൾ ലഭിച്ചതോടെ ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത പത്തോളം മോഷണക്കേസുകൾക്ക് തുമ്പായതായി പൊലീസ് പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും 20 പൊലീസ് സ്റ്റേഷനുകളിലായി ജവാദിനെതിരെ അഞ്ഞൂറോളം മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടൗൺ നോർത്ത് സി.ഐ ആർ. ശിവശങ്കര​െൻറ നേതൃത്യത്വത്തിൽ എസ്.ഐ ആർ. രഞ്ജിത്, പുരുഷോത്തമൻ പിള്ള, എ.എസ്.ഐ ശശിധരൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. രാജീദ്, എസ്. സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. രണ്ട് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് രണ്ട് കിലോ കഞ്ചാവ് നിറച്ച ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ എക്സൈസ് സംഘം കണ്ടെത്തി. ബാഗി​െൻറ ഉടമക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേശ് റെയ്ഡിന് നേതൃത്വം നൽകി. ഇൻസ്പെക്ടർ രജനീഷ്, പ്രിവൻറീവ് ഓഫിസർമാരായ കലാധരൻ, ശ്രീജി, സന്തോഷ്, വിപിൻ, രാജേഷ്, ഷെറീഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ സുനിൽകുമാർ, മണികണ്ഠൻ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ സവിൻ, സജി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.