ഷൊർണൂർ^കോയമ്പത്തൂർ പാസഞ്ചർ ഇന്ന് ഒരു മണിക്കൂർ വൈകും

ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ ഇന്ന് ഒരു മണിക്കൂർ വൈകും പാലക്കാട്: മങ്കര റെയിൽവേ സ്േറ്റഷനിൽ ഇൻറർമീഡിയറ്റ് ബ്ലോക്ക് സിഗ്നൽ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പറളി, ലെക്കിടി, മങ്കര റെയിൽവേ സ്റ്റേഷനുകളിൽ എൻജിനീയറിങ് ജോലി നടക്കുന്നതിനാൽ ചൊവ്വാഴ്ച ഷൊർണൂർ ജങ്ഷനും പാലക്കാട് ജങ്ഷനുമിടയിൽ ട്രെയിൻ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ഷൊർണൂർ ജങ്ഷനിൽനിന്ന് രാവിലെ എട്ടിന് കോയമ്പത്തൂരിലേക്ക് പുറപ്പെടുന്ന ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ ഒരു മണിക്കൂർ വൈകി പുറപ്പെടും. കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ പാലക്കാട് ജങ്ഷനിൽ 20 മിനിറ്റ് പിടിച്ചിടും. ദീപാവലി ദിനമായ ബുധനാഴ്ച പാലക്കാട് ഡിവിഷനിൽ കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സ​െൻറർ ഒരു ഷിഫ്റ്റിൽ മാത്രമേ പ്രവർത്തിക്കൂ. രാവിലെ എട്ടുമുതൽ രണ്ട് വരെയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.