കോട്ടക്കൽ: ഹർത്താലിൽ എടരിക്കോട്, കോട്ടക്കൽ, ഒതുക്കുങ്ങൽ എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. ചിലയിടങ്ങളിൽ വാഹനം തടഞ്ഞത് വാക്കുതർക്കങ്ങൾക്ക് വഴിവെച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. സ്വകാര്യ ബസുകൾ കോട്ടക്കൽ സ്റ്റാൻഡിൽ നേരത്തേതന്നെ ഓട്ടം നിർത്തിവെച്ചിരുന്നു. തിരൂർ, മഞ്ചേരി കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ഹൈവേ പൊലീസിെൻറ അകമ്പടിയോടെയെത്തിയ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളെ ചങ്കുവെട്ടി ജങ്ഷനിൽ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചു. പ്രകടനത്തിനിടെയായിരുന്നു തടയൽ. തുടർന്ന് പൊലീസ് ബസിന് വഴിയൊരുക്കുകയായിരുന്നു. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചിരുന്നത്. പ്രകടനത്തിന് എടരിക്കോട്ട് കെ. വി-നിഷാദ്, പൂവ്വഞ്ചേരി ബഷീർ, കോട്ടക്കലിൽ പ്രദീപ് വെങ്ങാലിൽ, സുധീർ, സാജിദ് മങ്ങാട്ടിൽ, കെ.കെ. നാസർ എന്നിവർ നേതൃത്വം നൽകി. ചങ്കുവെട്ടിയിൽ ഹർത്താൽ പ്രതിഷേധത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന് വഴിയൊരുക്കുന്ന പൊലീസുകാർ എടരിക്കോട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.