വാഴയൂർ വില്ലേജ് വിഭജിക്കണം

കാരാട്: വിസ്തൃതമായി കിടക്കുന്ന വാഴയൂർ വില്ലേജ് വിഭജിച്ച് കാരാട്, കക്കോവ് വില്ലേജുകളാക്കി മാറ്റണമെന്ന് സി.പി.എം വാഴയൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ വാഴയൂർ പഞ്ചായത്തും ചെറുകാവ് പഞ്ചായത്തി‍​െൻറ ഭാഗവും ഉൾക്കൊള്ളുന്നതാണ് വില്ലേജ്. പി. ചന്ദ്രദാസൻ പതാക ഉയർത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം ഐ.ടി. നജീബ് ഉദ്ഘാടനം ചെയ്തു. പി. ആലിക്കോയ, പി. കുട്ടായി, വിമല പാറക്കണ്ടത്തിൽ, എം. ബാലകൃഷ്ണൻ, സി. നിധീഷ്, എൻ. പ്രമോദ് ദാസ്, എൻ. രാജൻ, പി.കെ. മോഹൻ ദാസ്, എ. നീലകണ്ഠൻ, എൻ. ഭാഗ്യനാഥ്, പി.സി. നൗഷാദ് എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറിയായി ബി. ദേവനെ തെരഞ്ഞെടുത്തു. പി.കെ.എം. ഹിബത്തുല്ല സ്വാഗതം പറഞ്ഞു. സി.പി.എം വാഴയൂർ ലോക്കൽ സമ്മേളനം ജില്ല കമ്മിറ്റി അംഗം ഐ.ടി. നജീബ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.