ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന്​ നാഥനില്ല ^കെ.പി.എസ്​.ടി.എ

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന് നാഥനില്ല -കെ.പി.എസ്.ടി.എ മലപ്പുറം: ജില്ലയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇല്ലാതായിട്ട് നാലു മാസം പിന്നിട്ടിട്ടും ഡി.ഡി.ഇയെ നിയമിക്കാൻ സർക്കാർ തയാറാവാത്ത നടപടിയിൽ കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. നാല് തവണ സംസ്ഥാന ഡി.പി.സി യോഗം ചേർന്നിട്ടും തീരുമാനമായില്ലെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് തോമസ്, പി.ടി. ജോർജ്, ഇ. ഉദയകുമാർ, കെ.എൽ. ഷാജു, ജോജോ മാത്യു, സി. ജയേഷ് എന്നിവർ സംസാരിച്ചു. ശിൽപശാല നാളെ മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന സമസ്ത മുഅല്ലിം ദഅ്വ ഫാസിൽ കോഴ്സ് പഠിതാക്കൾക്കുള്ള ഏകദിന ശിൽപശാല ബുധനാഴ്ച മലപ്പുറം സുന്നി മഹലിൽ രാവിലെ 9.30ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.