മലപ്പുറം: യു.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ ജില്ലയിൽ ഭാഗികം. അങ്ങിങ്ങ് വാഹനം തടയലും അക്രമവും അരങ്ങേറി. എടപ്പാളിൽ ഹർത്താൽ അനുകൂലികളും പൊലീസും ഏറ്റുമുട്ടി. സംഘർഷത്തെത്തുടർന്ന് ലാത്തിച്ചാർജും കല്ലേറുമുണ്ടായി. മലപ്പുറം പാസ്പോർട്ട് സേവ കേന്ദ്രയും ജില്ല സഹകരണ ബാങ്കും ഹർത്താലനുകൂലികൾ അടപ്പിച്ചു. ജില്ലയിൽ വ്യാപകമായി കെ.എസ്.ആർ.ടി.സി ബസുകൾ സമരാനുകൂലികൾ തടഞ്ഞു. വാഹനം തടഞ്ഞവർക്കെതിരെ പൊലീസ് കേസെടുത്തു. കൊണ്ടോട്ടിയിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സ്വകാര്യ വാഹനങ്ങളും ചിലയിടങ്ങളിൽ തടഞ്ഞു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. ഒാേട്ടാകളും ടാക്സികളും സ്വകാര്യ വാഹനങ്ങളും മിക്കയിടങ്ങളിലും നിരത്തിലിറങ്ങി. മിക്കയിടങ്ങളിലും കടകൾ അടഞ്ഞുകിടന്നു. സിവിൽ സ്റ്റേഷനിൽ ഉൾപ്പെടെ സർക്കാർ ഒാഫിസുകളിൽ ഹാജർനില കുറവായിരുന്നു. ബാങ്കുകൾ ചിലയിടങ്ങളിൽ പ്രവർത്തിച്ചു. വഴിക്കടവ്-കോഴിക്കോട്, പാലക്കാട്-കോഴിക്കോട് റൂട്ടുകളിൽ രാവിലെ കെ.എസ്.ആർ.ടി.സി ബസുകൾ ഒാടിത്തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ഹർത്താലനുകൂലികൾ തടഞ്ഞു. പൊലീസ് ഇടപെട്ടാണ് ബസുകൾ കടത്തിവിട്ടത്. എടപ്പാളിൽ ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞ ഹർത്താൽ അനുകൂലികൾക്കുനേരെ പൊലീസ് ലാത്തിവീശി. 20 പേർക്ക് പരിക്കേറ്റു. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കാർ യാത്രക്കാരനും സമരാനുകൂലികളും തമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. വള്ളിക്കുന്ന് കൂട്ടുമൂച്ചിയിൽ വാഹനം തടഞ്ഞ യു.ഡി.എഫ് പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഒാടിച്ചു. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഹർത്താലനുകൂലികളുടെ എട്ട് ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. ജില്ല െപാലീസ് സൂപ്രണ്ട് ദേബേഷ് കുമാർ ബെഹ്റയും സ്ഥലത്തെത്തിയിരുന്നു. മലപ്പുറം കുന്നുമ്മലിൽ രാവിലെ ഒമ്പതിന് യു.ഡി.എഫ് പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിനാൽ അൽപനേരം സർവിസ് മുടങ്ങി. കുന്നുമ്മൽ സർക്കിളിൽ മുദ്രാവാക്യം വിളികളുമായി എത്തിയ യു.ഡി.എഫ് പ്രവർത്തകരാണ് ബസ് തടഞ്ഞത്. മാർഗതടസ്സം സൃഷ്ടിച്ചതിന് ഇവർക്കെതിരെ പൊലീസ് കേസെടുത്തു. സമരക്കാർ പോയതോടെ 10.15 മുതൽ കെ.എസ്.ആർ.ടി.സി സർവിസുകൾ പുനരാരംഭിച്ചു. കുന്നുമ്മൽ ഡി.ടി.പി.സി ഒാഫിസ് ഹർത്താലനുകൂലികൾ അടപ്പിച്ചു. ഇവിടുത്തെ ഫയലുകൾ വാരിവലിച്ച് പുറത്തിട്ടു. നിലമ്പൂരിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ യു.ഡി.എഫ് പ്രവർത്തകരെ പൊലീസ് നീക്കി. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ചുങ്കത്തറ, എടക്കര, വഴിക്കടവ് എന്നിവിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. എടക്കര, വഴിക്കടവ് എന്നിവിടങ്ങളിൽ ബാങ്കുകളും കടകളും അടപ്പിച്ചു. ഹർത്താലിനെതുടർന്ന് അയൽ സംസ്ഥാനങ്ങളിൽനിന്നും വന്ന ചരക്കുലോറികൾ നാടുകാണി ചുരം അതിർത്തിയിൽ നിർത്തിയിട്ടു. വണ്ടൂരിൽ വാഹനം തടഞ്ഞവർക്കെതിരെ പൊലീസ് കേസെടുത്തു. കൊണ്ടോട്ടിയിൽ രാവിലെ വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെൻറ് മണ്ഡലം പ്രസിഡൻറ് റിയാസ് മുക്കോളി ഉൾപ്പെടെ നാലുപേെര പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ എട്ടിന് കൊണ്ടോട്ടി പതിനേഴിൽ വാഹനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. കോട്ടക്കൽ ചങ്കുവെട്ടിയിലും എടരിക്കോടും വാഹനം തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ ഒാടി. തിരൂരിൽ യു.ഡി.എഫ് പ്രവർത്തകർ വാഹനം തടയുകയും ഒാഫിസും കടകളും അടപ്പിക്കുകയും ചെയ്തു. തിരൂരിൽ കെ.എസ്.ആർ.ടി.സി ബസുകളും സമരക്കാർ തടഞ്ഞു. മഞ്ചേരി-തിരൂർ റൂട്ടിൽ ഏതാനും കെ.എസ്.ആർ.ടി.സി ബസുകൾ ഒാടി. നിലമ്പൂർ-പെരിന്തൽമണ്ണ, തിരൂർ-പൊന്നാനി റൂട്ടുകളിലും ഏതാനും ട്രാൻസ്പോർട്ട് ബസുകൾ ഒാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.