പെരിന്തൽമണ്ണയിൽ ഹർത്താൽ പൂർണം

പെരിന്തൽമണ്ണ: കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെയും ഇന്ധന, നിത്യോപയോഗ സാധനവിലക്കയറ്റത്തിലും പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ ഹർത്താൽ പെരിന്തൽമണ്ണ താലൂക്കിൽ പൂർണം. സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഒാടി. മലപ്പുറം-പെരിന്തൽമണ്ണ റൂട്ടിൽ എതാനും കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയെങ്കിലും സ്വകാര്യബസുകൾ പൂർണമായും നിരത്തിൽനിന്ന് വിട്ടുനിന്നു. പെരിന്തൽമണ്ണ, അങ്ങാടിപ്പുറം പട്ടണങ്ങളിലും കടകൾ അടഞ്ഞുകിടന്നു. യാത്രക്കാരും പൊതുവേ കുറവായിരുന്നു. എയർപോർട്ട്, ആശുപത്രി സർവിസുകളുമായി ബന്ധെപ്പട്ട വാഹനങ്ങർ യാത്ര നടത്തി. താലൂക്ക് ആസ്ഥാനത്തെ ആർ.ഡി.ഒ ഒാഫിസ്, മിനി സിവിൽ സ്റ്റേഷനിലെ വിവിധ താലൂക്ക് ഒാഫിസ് എന്നിവയടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. വാഹനസൗകര്യം കുറവായതിനാൽ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ സർക്കാർ ഒാഫിസുകളിൽ എത്തിയില്ല. പെരിന്തൽമണ്ണയിലെ ആശുപത്രി പരിസരത്തെ കടകളും മറ്റും തുറന്നത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വാസമായി. വഴിയാത്രക്കാർ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കും ആശുപത്രികൾക്ക് സമീപത്തെ കടകൾ തുറന്നത് ആശ്വാസം പകർന്നു. ഹർത്താൽ അനുകൂലികൾ രാവിലെ പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും പ്രകടനം നടത്തി. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലും യാത്രക്കാർ കുറവായിരുന്നു. പടം...pmna MC 3 ഹർത്താൽ അനുകൂലികൾ അങ്ങാടിപ്പുറത്ത് നടത്തിയ പ്രകടനം പടം...pmna MC 4 ഹർത്താൽ അനുകൂലികൾ പെരിന്തൽമണ്ണയിൽ നടത്തിയ പ്രകടനം പടം...pmna MC 5 ഹർത്താൽ ദിനത്തിൽ വാഹനമൊഴിഞ്ഞ അങ്ങാടിപ്പുറം തളി ജങ്ഷൻ പുത്തൂർ ക്ഷേത്ര ഭണ്ഡാരം കവർച്ച: തമിഴ്നാട് സ്വദേശി അറസ്റ്റിൽ പെരിന്തൽമണ്ണ: പുത്തൂർ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണവും മറ്റും മോഷണം നടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിലായി. കുടിയാത്തം താലൂക്കിൽ ചിറ്റപ്പള്ളി സലീമിനെയാണ് (35) സി.െഎ ടി.എസ്. ബിനു, എസ്.െഎ. വി.കെ. ഖമറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10നായിരുന്നു മോഷണം. ആലിപ്പറമ്പിൽ നിന്ന് വിവാഹം ചെയ്ത് അവിടെ സ്ഥിര താമസമാക്കിയിരിക്കുകയാണ് ഇയാൾ. സൈബർ സെല്ലി​െൻറയും വിരലടയാള വിദഗ്ധരുടെയും സഹായത്താലാണ് പിടികൂടിയത്. പടം.... SALEEM 35
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.