കൊണ്ടോട്ടി: ചെറുപ്രായത്തിലേ വിദ്യാർഥികളിൽ ലഹരിക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്ന് ജില്ല എക്സൈസ് ഡെപ്യൂട്ടി കമീഷണർ അനിൽകുമാർ. രണ്ട് ദിവസങ്ങളിലായി കൊണ്ടോട്ടി മർകസ് പബ്ലിക് സ്കൂൾ കാമ്പസിൽ നടന്ന എസ്.എസ്.എഫ് ജില്ല മഴവിൽ വിദ്യാർഥി സമ്മേളനം 'വർണപ്പറവകൾ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിത്വ വികസനം, നേതൃപാടവം, വായന, എഴുത്ത്, പ്രഭാഷണം തുടങ്ങിയ വിവിധ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. ജില്ല പ്രസിഡൻറ് ശരീഫ് നിസാമി പയ്യനാട് അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പാവൂർ, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.കെ.എം. ഫാറൂഖ്, കെ.പി. ശമീർ, ശുക്കൂർ സഖാഫി മുതുവല്ലൂർ, സ്വഫ്വാൻ അസ്ഹരി കൂറ്റമ്പാറ, കെ. മുഹമ്മദ് ബഷീർ സഖാഫി, ശാക്കിർ സിദ്ദീഖി പയ്യനാട്, ഇബ്രാഹിം മുണ്ടക്കൽ, ഹൈദർ കാവനൂർ, എ.എ. റഹീം പഴമള്ളൂർ തുടങ്ങിയവർ സംസാരിച്ചു. CAPTION kdy5: എസ്.എസ്.എഫ് മലപ്പുറം ജില്ല മഴവിൽ വിദ്യാർഥി സമ്മേളനം 'വർണപ്പറവകൾ' എക്സൈസ് ഡെപ്യൂട്ടി കമീഷണർ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.